വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്തുമല ഉരുള്‍പ്പൊട്ടല്‍: ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായവരുടെതല്ല

Google Oneindia Malayalam News

വയനാട്: വയനാട് പുത്തുമലക്ക് സമീപത്ത് നിന്നും ഏറ്റവും ഒടുവില്‍ ലഭിച്ച മൃതദേഹം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടേത് അല്ലെന്ന് ഡിഎന്‍എ ഫലം. പുത്തുമലക്ക് അടുത്തുള്ള സൂചിപ്പാറ വെള്ളചാട്ടത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ നടന്ന് ആറ് മാസത്തിന് ശേഷമാണ് സൂചിപ്പാറ വെള്ളത്തിനടുത്ത് നിന്നും നിലവില്‍ ഡിഎന്‍എ ഫലം പുറത്ത് വന്നിട്ടുള്ള മൃതദേഹം കണ്ടെത്തിയത്.

landslide

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലായിരുന്നു പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം. എന്നാല്‍ ദുരന്തത്തില്‍ കാണാതായ അഞ്ച് പേരുടെ ബന്ധുക്കളുടെ ഡിഎന്‍എയുമായി ഇപ്പോള്‍ ലഭിച്ച ഡിഎന്‍എക്ക് സാമ്യമില്ല.

ഇതിന് മുമ്പ് പ്രദേശത്ത് മറവ് ചെയ്ത മറ്റാരുടേയെങ്കിലും മൃതദേഹം കന്നത്ത മഴയിലും വെള്ളപ്പാച്ചിലിലും ഒലിച്ചിറങ്ങിയതാവാം എന്നാണ് കരുതുന്നത്. തയ്യാറാക്കിയ പട്ടികക്ക് പുറത്തുള്ള ആരെങ്കിലും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നോവെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

17 പേരാണ് പുത്തുമല ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. അതില്‍ 12 പേരുടെ മൃതദേഹം പ്രദേശത്ത് നിന്നും കണ്ടെടുത്തിരുന്നു. കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ നിന്നായിരുന്നു ഡിഎന്‍എ ഫലം പരിശോധിച്ചത്. ഫലം ഇത്രയും വൈകുന്നതിനെതിരെ കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു.

Recommended Video

cmsvideo
പുത്തുമലയിലെ ആ ദുരന്ത കഥ | Oneindia Malayalam

ദുരിതബാധിതര്‍ക്ക് പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടില്ല. നാല് മാസത്തിനകം വീടുകള്‍ പുര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വീടിന്റെ ആദ്യഘട്ട പണിപോലും പൂര്‍ത്തിയായിട്ടില്ല. മേപ്പാടി നെടുമ്പാലയിലാണ് പുത്തുമല പുനരധിവാസ പദ്ധതി വരുന്നത്.

Wayanad
English summary
body found near soojipara is not on the list of those missing in the landslide tragedy in Wayanad Puthumala says DNA results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X