ചീരാലില്‍ കടുവ കൂട്ടിലായതില്‍ വന്‍ ആഘോഷം: പായസം വെച്ച് വിതരണം ചെയ്ത് നാട്ടുകാര്‍
കല്‍പ്പറ്റ: ചീരാലില്‍ നാട്ടുകാരെ ഒരുമാസത്തോളം വിറപ്പിച്ച കടുവ കൂട്ടില്‍ വീണതില്‍ വന്‍ ആഘോഷം. ഇനി പേടിയില്ലാതെ പുറത്തിറങ്ങാനാവുമെന്ന സന്തോഷവും നാട്ടുകാര്‍ക്കുണ്ട്. സന്ധ്യയായാല്‍ ആരും പുറത്തിറങ്ങാറില്ലായിരുന്നു. കുട്ടികളെ വീടിന് പുറത്ത് കളിക്കാന്‍ പോലും വിട്ടിരുന്നില്ല.
ഇതെല്ലാം കടുവ ഏത് നിമിഷമാണ് ചാടി വീഴുന്നതെന്ന് അറിയാത്തത് കൊണ്ടായിരുന്നു. ജീവിത വരുമാനം വരെ കടുവ ഇല്ലാതാക്കി. അതെല്ലാം കൊണ്ടാണ് ജോലി അടക്കം മാറ്റിവെച്ച് പലരും സമരത്തിന് പോലും ഇറങ്ങിയത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക വളരെ പെട്ടെന്ന് നല്‍കിയത് ഒരുപരിധി വരെ പ്രശ്‌നങ്ങളെ തീര്‍ക്കാന്‍ സഹായകരമായിരുന്നു.

അതേസമയം കടുവ കൂട്ടിലായതില്‍ ആഹ്ലാദ പ്രകടനവുമായി നാട്ടുകാര്‍ ചീരാല്‍ ടൗണില്‍ പ്രകടനം നടത്തി. അത് മാത്രമല്ല പായസ വിതരണവുമുണ്ടായിരുന്നു. പക്ഷേ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു വനംവകുപ്പിന്. ഇത്രയും നാള്‍ കടുവ മാത്രമല്ല നാട്ടുകാരും ഇവരെ നെട്ടോടമോടിക്കുകയായിരുന്നു.
ഉറക്കമില്ലാത്ത രാത്രികളായിരുന്നു എല്ലാവര്‍ക്കും. കടുവ വരുന്നുണ്ടോ എന്ന് നോക്കി രാത്രി ഇരിക്കണം. ഉറക്കമില്ലാത്ത അവസ്ഥ. ഇന്നെങ്കിലും വീട്ടില്‍ പോകാമെന്ന് പലര്‍ക്കും ആശ്വാസത്തോടെ പറയാന്‍ സാധിക്കുന്നുണ്ട്. ഉറക്കമില്ലാതെയും, അവധിയില്ലാതെയും കടുവയെ പിടിക്കാനായി ഓടുകയായിരുന്നു വനാപലക സംഘം.
മതിയായ സുരക്ഷയില്ലാതെയാണ് പലരും വനമേഖലയിലൂടെ നടന്നിരുന്നത്. കാരണം അത്രയ്ക്ക് സമ്മര്‍ദമായിരുന്നു സര്‍ക്കാര്‍ തലത്തില്‍ വരെയുണ്ടായത്. നാട്ടുകാരുടെ രോഷം ശമിപ്പിക്കാന്‍ വേറെ മാര്‍ഗമില്ലായിരുന്നു. അതേസമയം ഇപ്പോഴത്തെ ദൗത്യത്തിലൂടെ പല കാര്യങ്ങളും വനംവകുപ്പ് പഠിച്ചു. ഇനിയൊരു കടുവ ഇറങ്ങിയാല്‍ എന്ത് ചെയ്യണമെന്ന് ശരിക്കും ആലോചിച്ച് മാത്രമേ ചെയ്യൂ.
ഈ രീതി തന്നെ ദൗത്യം നടപ്പാക്കാനായി തുടരാന്‍ സാധ്യത കുറവാണ്. ഡ്രോപ്‌നെറ്റ് സംവിധാനം ഒരുക്കുന്നതിന് വളരെയധികം കഷ്ടപ്പെട്ടിരുന്നു വനപാലകര്‍. കൂടുകള്‍ നിത്യേന മാറ്റുന്നതും വലിയ കഷ്ടപ്പാടായി. നൂറോളം ജീവനക്കാരാണ് കടുവയുടെ പിന്നാലെ പോയത്.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
ഓഫീസ് ജോലികളെല്ലാം അതുകൊണ്ട് താളം തെറ്റി നില്‍ക്കുകയായിരുന്നു. കൂടുതല്‍ ആധുനിക സൗകര്യം കടുവയെ പിടിക്കുന്നതിനായി വേണ്ടി വരും. അത് ഒരുക്കാനായിരിക്കും ഇനി ശ്രമം. വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പുതിയ അന്തേവാസിയാണ് ചീരാലിലെ കടുവ. നാലാം മൈലിലാണ് ഈ കേന്ദ്രമുള്ളത്.
കല്ലിയോട്ട് നിന്ന് പിടിച്ച കടുവയാണ് ഇവിടെ ആദ്യമെത്തിയ അന്തേവാസി. ജൂലായില്‍ വാകേരിയില്‍ നിന്ന് രണ്ടാമനെത്തി. ഇപ്പോള്‍ ചീരാലില്‍ നിന്നെത്തിയ കടുവ കൂടിയായപ്പോള്‍ മൂന്ന് കടുവകളായി മൊത്തം. കടുവകളെ ഇവിടെ പേരിട്ടാണ് വിളിക്കുന്നത്. ചീരാലിലെ കടുവയ്ക്ക് പേരിടുന്നതേയുള്ളൂ.












Click it and Unblock the Notifications