ബി ജെ പിയുടെ പ്രചരണങ്ങള്‍ വിലകുറഞ്ഞത്: ഇടതുപക്ഷത്തോട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം അപക്വം!!
കല്‍പ്പറ്റ: ബിജെപിയുടെ പ്രചരണങ്ങള്‍ വിലകുറഞ്ഞതാണെന്നും, ഇടതുപക്ഷത്തോട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം അപക്വമാണെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. വയനാട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര സര്‍ക്കാരിനുവേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ പോരാടുമ്പോള്‍ രാഹുല്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് അപക്വമായ നടപടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്ത് സന്ദേശമാണ് രാഹുല്‍ രാജ്യത്തിന് നല്‍കുന്നതെന്ന് വ്യക്തമാക്കണം. മതേതര കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കുന്ന നടപടിയായിരുന്നു അത്. വര്‍ഗീയതക്കെതിരെ ഒരുവിട്ടുവീഴ്ച്ചയും ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
തെരഞ്ഞെടുപ്പിന് ശേഷം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരിക്കുന്ന മതേതര സര്‍ക്കാര്‍ ഉണ്ടാകുമെന്നതില്‍ സംശമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഡി രാജ ഉന്നയിച്ചത്. മോദിയില്ലെങ്കില്‍ ഇന്ത്യയില്ലെന്നാണ് ഇപ്പോള്‍ പ്രചരണം നടത്തുന്നത്. ബി ജെ പി ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണ്. വീണ്ടും മോദി അധികാരത്തിലെത്തിയാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ലെന്നാണ് പറയുന്നത്. രാജ്യത്തിന്റെ സര്‍വമേഖലകളും തകര്‍ന്നു. രാജ്യത്തിന്റെ സേവകനാകേണ്ട പ്രധാനമന്ത്രി കാവല്‍ക്കാരനായി മാറി.

ആരുടെ കാവല്‍ക്കാരനാണ് പ്രധാനമന്ത്രിയെന്ന ചോദ്യമുയരാന്‍ ഇത് കാരണമായി. പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലച്ച മോദി കോര്‍പറേറ്റുകളുടെ കാവല്‍ക്കാരനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. കല്‍പ്പറ്റയിലെ പരിപാടികള്‍ക്ക് ശേഷം വൈകിട്ട് മാനന്തവാടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും അദ്ദേഹം സംസാരിച്ചു. പ്രചരണകേന്ദ്രങ്ങളില്‍ മോദിക്കെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഓരോ സ്ഥലത്തും അദ്ദേഹം ഉന്നയിച്ചത്.












Click it and Unblock the Notifications