കടുവയെ കൂട്ടില്‍ കയറ്റാന്‍ ഡ്രോപ് നെറ്റ്; കാടിളക്കി പരിശോധനയും എഐ ക്യാമറയും ഒരുക്കി വനംവകുപ്പ്
കല്‍പ്പറ്റ: വയനാട്ടില്‍ കടുവ പിടിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങി വനംവകുപ്പ്. തുടര്‍ച്ചയായി കന്നുകാലികളെ ആക്രമിക്കുന്ന കടുവയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. ചീരാലില്‍ വനംവകുപ്പ് കടുത്ത ജാഗ്രതയിലാണ്. കടുവയെ കുടുക്കാന്‍ പുതിയ തന്ത്രം അതുകൊണ്ടാണ് പരീക്ഷിക്കുന്നത്.
ഡ്രോപ് നൈറ്റ് തന്ത്രമാണ് ഇതിനായി പരീക്ഷിക്കുന്നത്. രാത്രി മാത്രമാണ് കടുവ പുറത്തിറങ്ങുന്നത്. മയക്കുവെടി വെക്കാന്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഈ സമയത്ത് ഉണ്ട്. അതുകൊണ്ട് ആ വഴി സാധ്യമല്ല. കടുവ വെടി കൊണ്ട് ഓടിയാല്‍ പിന്തുടരാനും സാധിക്കില്ല. അതെല്ലാം തന്ത്രം മാറ്റി പരീക്ഷിക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിച്ച കാര്യങ്ങളാണ്.

അതേസമയം വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റായ ദീപയെ നോഡല്‍ ഓഫീസറായി നിയമിച്ചു.ഇവരാണ് ഇനി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
വൈകീട്ട് മുതല്‍ വനത്തിനുള്ളില്‍ ശക്തമായ പരിശോധന തന്നെ നടത്തും. കൂടുകള്‍ സ്ഥലംമാറ്റം വെക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ അടക്കമുള്ള ആധുനിക സംവിധാനങ്ങളും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും.
അതേസമയം മയക്കുവെടി വെക്കുകയും, ആ കടുവയെ കണ്ടെത്താന്‍ കഴിയാതെ പറ്റാതെ, ചത്തുപോവുകയും ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരും. ഡ്രോപ് നൈറ്റ് രീതി ഈ പ്രശ്‌നങ്ങളെ മറികടക്കാനാണ്. രാത്രി മയക്കുവെടി വെച്ച് കടുവയെ വലയില്‍ വീഴ്ത്താന്‍ ഇതിലൂടെ സാധിക്കും.
കടുവ ഇരയാക്കിയ ജീവിയെ അത് ഉപേക്ഷിച്ച സ്ഥലത്ത് തന്നെ സൂക്ഷിച്ച്, അതിലേക്ക് ആകര്‍ഷിച്ച് വീഴ്ത്തുന്ന രീതിയിയാണിത്. കടുവ ഇവിടെ തന്നെ ഇരതേടി വരും, അതിലൂടെ കുടുക്കാനാവുമെന്നാണ് കരുതുന്നത്. ഇതിന് സമീപത്തുള്ള ഏതെങ്കിലും മരത്തില്‍ ഏറുമുട്ടി കെട്ടി മയക്കുവെടി വിദഗ്ധന്‍ കടുവയ്ക്കായി കാത്തിരിക്കും. കടുവയെത്തിയാല്‍ ഉടനെ വെടിവെക്കും.
ഇവിടെ തന്നെ പരന്നു വീഴാവുന്ന വിധത്തില്‍ വലയും സജ്ജമാകും. ഇതിലൂടെ വെടിയേറ്റ കടുവ ഓടിയാല്‍ തന്നെ വലയില്‍ കുരുങ്ങും. പ്രധാന പ്രശ്‌നം കൂട്ടില്‍ വീഴാതെ രക്ഷപ്പെടുന്ന കടുവയാണ്. മൂന്നിടങ്ങളില്‍ നേരത്തെ കൂട് സ്ഥാപിച്ചതാണ്. എന്നാല്‍ ഇതിലൊന്നും കടുവ വീണില്ല. കൂട്ടില്‍ ഇരയെ കെട്ടിത്തൂക്കി ദിവസങ്ങളായി കാത്തിരിപ്പ് തുടങ്ങിയിട്ട്. പക്ഷേ കടുവ ഇതിന് സമീപത്ത് കൂടി നടന്നു പോയിട്ടുണ്ട്.
തൊഴുത്തുകളില്‍ നിന്ന് കാലികളെ പിടിച്ചതും ഇങ്ങനെയാണ്. കടുവയെ പിടിക്കുന്നത് ചീരാലിലെ പൊതുപ്രശ്‌നമായി മാറിയിരിക്കുകയാണ്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തിരച്ചിലിന് ഇറങ്ങിയിരിക്കുകയാണ്. ഈ കടുവ തമിഴ്‌നാട്ടിലേക്ക് മുങ്ങുന്നതായും സൂചനയുണ്ട്.












Click it and Unblock the Notifications