വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: ജില്ലയില്‍ പുനരധിവാസം കാത്തുകഴിയുന്നത് എണ്ണൂറിലധികം ആദിവാസി കുടുംബങ്ങള്‍; സത്യാഗ്രഹ സമരത്തിനൊരുങ്ങി ഗോത്രമഹാസഭ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രശയബാധിത പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെയും എണ്ണൂറിലധികം ആദിവാസി കുടുംബങ്ങള്‍ പുനരധിവാസം കാത്ത് കഴിയുന്നതായി ആദിവാസി ഗോത്രമഹാസഭ. ഈ ആവശ്യമുന്നയിച്ച് കലക്ടറേറ്റിന് മുമ്പില്‍ സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭാ കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

നവംബര്‍ 24ന് നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ ദുരിതബാധിത മേഖലയില്‍ നിന്നുള്ള ആദിവാസികളും, സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി-ദലിത്-മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയ ബാധിത പ്രദേശങ്ങളില്‍ അടിയന്തര പുനരധിവാസം ആവശ്യമുള്ള ആദിവാസി ഊരുകള്‍ വയനാട്ടില്‍ നിരവധിയാണ്.

Geethanandan

നൂല്‍പ്പുഴയിലെ കാക്കത്തോട്, ചാടകപ്പുര, പുഴങ്കുനി, മാനന്തവാടി പയ്യമ്പള്ളയിലെ ചാലിഗദ്ദ, മോട്ടോര്‍ക്കൊല്ലി, ചെന്മാട്, പനമരം പഞ്ചായത്തിലെ പരക്കുനി, കോട്ടത്തറയിലെ പൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലെ എണ്ണൂറിലധികം കുടുംബങ്ങളാണ് പുനരവധിവാസം കാത്തുകഴിയുന്നത്. കബനി, നരസിപ്പുഴ, നൂല്‍പ്പുഴ തുടങ്ങിയ ചെറുതും, വലുതുമായ പുഴത്തീരങ്ങളിലുള്ളവയാണ് ആദിവാസി കോളനികളിലേറെയും. പ്രളയ ബാധിതരോടൊപ്പം മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടരെയും ഉടനടി പുനരധിവസിപ്പിക്കണം.

2014ല്‍ പ്രഖ്യാപിച്ച മുത്തങ്ങ പാക്കേജില്‍ നൂറോളം കുടുംബങ്ങള്‍ക്ക് മാത്രമേ കൈവശ രേഖ നല്‍കിയിട്ടുള്ളു. കൈവശ രേഖ നല്‍കിയവര്‍ക്ക് ഭവന പദ്ധതിയോ, മറ്റു പുനരധിവാസ സഹായങ്ങളോ നല്‍കിയിട്ടില്ല. 500ഓളം കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ഭൂമി 2014ല്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമിയില്‍ നിന്നും പ്രളയ ബാധിതരേയും, മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികളെയും കുടിയിരുത്താന്‍ അടിയന്തര നടപടിയെടുക്കമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

540 കോടി രൂപ വില കണക്കാക്കി കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കാനുള്ളത്. ഇത് മാറ്റാവശ്യങ്ങള്‍ക്കായി വക മാറ്റാനാവില്ലെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി. ഭൂരഹിതരായവരും പലവിധ ചൂഷണങ്ങള്‍ക്കും ഇരകളായ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ഭൂമി കണ്ടെത്തി, വീടിനുള്ള സഹായവും ജീവനോപാധികളും നല്‍കണം. സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച് പഴയ ജാനുവായി സി.കെ. ജാനു തിരിച്ചു വരട്ടെയെന്ന് ഗീതാനന്ദന്‍ പ്രതികരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രമേശന്‍ കൊയാലിപ്പുര, കുളിയന്‍ ചാലിഗദ്ദ, മാധവന്‍ കാരമാട്, ബാലന്‍ കണ്ണങ്കോട്, രാജന്‍ ചാലിഗദ്ദ എന്നിവരും പങ്കെടുത്തു.

Wayanad
English summary
Gothramahasabaha leader M Geethanandan's press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X