വനംവകുപ്പിന് വീണ്ടും തലവേദന: പൊന്മുടിക്കോട്ടയില്‍ കടുവ വീണ്ടുമെത്തി, തിരച്ചില്‍ തുടങ്ങി
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും സജീവമായി കടുവാ സാന്നിധ്യം. പൊന്മുടിക്കോട്ടയില്‍ വീണ്ടും കടുവയെത്തിയെന്നാണ് വിവരം. കടുവയ്ക്കായി വനംവകുപ്പ് തിരച്ചിലും ആരംഭിച്ചു. കുറച്ച് നാളായി ഇവിടെ കടുവാ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നുണ്ട്. പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചിലാണ് കഴിഞ്ഞ ദിവസം നടത്തിയത്.
മേപ്പാടി, കല്‍പ്പറ്റ, ചെതലയം, ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള അന്‍പതോളം വനംവകുപ്പ് ഉദ്യോഗസ്ഥരുെട നേതൃത്വത്തിലായിരുന്നു കടുവയ്ക്കായി പരിശോധന നടത്തിയത്. അതേസമയം കടുവയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും, തിരച്ചിലില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.

അതേസമയം കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനംവകുപ്പ് പരിശോധനയില്‍ സ്ഥിരീകരിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച തിരച്ചില്‍ വൈകീട്ട് നാലിനാണ് അവസാനിച്ചു. എന്നാല്‍ കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. കടുവയെ തിരയാന്‍ വനംവകുപ്പിനൊപ്പം പ്രദേശവാസികളും ചേര്‍ന്നിരുന്നു. എന്നാല്‍ കടുവയെ കണ്ടെത്തിയില്ലെന്ന് കരുതി നിരീക്ഷണം അവസാനിപ്പിക്കില്ല.
വരും ദിവസങ്ങളിലും പ്രദേശത്ത് നിരീക്ഷണം തുടരും. മുമ്പ് ഇവിടെ നിന്ന് പെണ്‍കടുവയെ പിടികൂടിയിരുന്നു. ഇതിന്റെ കുഞ്ഞിന്റെ സാന്നിധ്യം നേരത്തെ തന്നെ വനംവകുപ്പ്സ്ഥിരീകരിച്ചതാണ്. ഇതുവരെ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായിട്ടില്ല.
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
അതേസമയം പ്രദേശമായി സ്ഥിരമായി കടുവകള്‍ എത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്കാണ് കൂടുതല്‍ ആശങ്ക. കടുവ വരുന്നത് കൊണ്ടുള്ള ഭയത്തില്‍ ജീവിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഉടന്‍ തന്നെ കൂടുവെച്ച് ഇതിനെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് വേഗത്തില്‍ തന്നെ കടുവയെ പിടിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് നാട്ടുകാര്‍. പകല്‍ നേരങ്ങളില്‍ വരെ കടുവയെ കാണുന്നതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.












Click it and Unblock the Notifications