കോഴപ്പണ വിവാദം: പ്രതികരിച്ച യുവമോർച്ച ജില്ലാ അധ്യക്ഷനെയടക്കം പുറത്താക്കി ബിജെപി, പിന്നാലെ കൂട്ടരാജി
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശബ്ദരേഖയടക്കം പുറത്തുവിട്ട് അഴീക്കോട് പ്രസീദ ഉന്നയിച്ച ആരോപണം പാർട്ടിക്കുള്ളിലും പല തരത്തിലുള്ള ചേരിതിരിവിനും പ്രശ്നങ്ങൾക്കും കാരണമായിരുന്നു
കൽപ്പറ്റ: സംസ്ഥാന തലത്തിൽ തന്നെ ബിജെപിക്ക് നാണക്കേട് ഉണ്ടാക്കുകയും പ്രതികൂട്ടിൽ നിർത്തുകയും ചെയ്ത സംഭവമാണ് സി.കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശബ്ദരേഖയടക്കം പുറത്തുവിട്ട് അഴീക്കോട് പ്രസീദ ഉന്നയിച്ച ആരോപണം പാർട്ടിക്കുള്ളിലും പല തരത്തിലുള്ള ചേരിതിരിവിനും പ്രശ്നങ്ങൾക്കും കാരണമായിരുന്നു. ഇതിന്റെ ബാക്കിയെന്നവണ്ണമാണ് വയനാട് ബിജെപിയിലുണ്ടായ പൊട്ടിത്തെറി.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

യുവമോർച്ച ജില്ലാ അധ്യക്ഷനെയടക്കം പുറത്താക്കുന്ന സാഹചര്യമുണ്ടായി. കോഴ ആരോപണത്തിൽ പ്രതികരിച്ച യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിൽ, ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് ലിലിൽ കുമാർ എന്നിവരെയാണ് ജില്ലാ നേതൃത്വം പുറത്താക്കിയത്. കോഴപ്പണ വിവാദത്തോടൊപ്പം തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി ചൂണ്ടികാട്ടിയതും നടപടിക്ക് കാരണമായതായി പറയുന്നു.

ബിജെപി എ ക്ലാസ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന മണ്ഡലമാണ് ബിജെപി. ഇവിടെ പ്രചരണ പരിപാടികൾക്ക് എത്തിച്ച ഒന്നരക്കോടി രൂപയിൽ തിരിമറി നടന്നതായാണ് ആരോപണം. കെ സുരേന്ദ്രനുമായി അടുപ്പുമുള്ളവർ പണം കൈവശപ്പെടുത്തുകയും ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തുകയും ചെയ്തു. മംഗളൂരുവിൽ നിന്ന് ബത്തേരിയിലേക്ക് കുഴൽപ്പണം എത്തിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

ഇത്തരത്തിൽ നേതാക്കൾക്കെതിരെ വിമർശനം ഉയർത്തിയ യുവമോർച്ച നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഒളിഞ്ഞും തെളിഞ്ഞും നടപടികളെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷാ എത്തിയ പരിപാടിയിൽ യുവമോർച്ച ജില്ലാ അധ്യക്ഷനായിരുന്ന ദീപു പുത്തൻപുരയിലിനെ പങ്കെടുപ്പിച്ചിരുന്നില്ല. പരിപാടി യുവമോർച്ച ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിന് പിന്നാലെ സുരേന്ദ്രനെതിരായ കുഴൽപ്പണ ആരോപണം പുറത്തുവരുകയും ചെയ്തതിന് പിന്നാലെ യുവമോർച്ച സമ്മർദ്ദം ശക്തമാക്കിയതോടെയാണ് നടപടി. എന്നാൽ നേതാക്കന്മാരെ പുറത്താക്കിയതിന് പിന്നാലെ നിരവധി പ്രവർത്തകരാണ് രാജിവെച്ചത്. കൽപറ്റ നിയോജകമണ്ഡലം, പുൽപള്ളി പഞ്ചായത്തു കമ്മിറ്റി ഭാരവാഹികൾ രാജിവച്ചു. ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതായി പ്രസിഡന്റ് അറിയിച്ചു. ഭാരവാഹികളുൾപ്പെടെ 276 യുവമോർച്ച പ്രവർത്തകർ രാജിവച്ചതായി ദീപുവിനെ അനുകൂലിക്കുന്നവർ അവകാശപ്പെട്ടു.

അതേസമയം സി.കെ ജാനുവിന് കോഴപ്പണം നൽകിയെന്ന ആരോപണത്തിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഇന്ന് ബിജെപി നേതാക്കാളെ ചോദ്യം ചെയ്യും. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ബത്തേരിയിലെ ഹോം സ്റ്റേയിലെത്തി 25 ലക്ഷം രൂപ കോഴപ്പണം നൽകിയെന്നാണ് ജെആർപി ട്രഷറർ പ്രസീത അഴിക്കോടിന്റെ ആരോപണം.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications