Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിനെ ഇളക്കി മറിച്ച് രാഹുല്‍ എത്തി, ഒപ്പം പ്രിയങ്കയും, ആവേശമായി റോഡ് ഷോ, പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങള്‍ കാത്തിരുന്ന ആ നിമിഷമെത്തി. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനെത്തി. മെഗാ റോഡ് ഷോയുമായിട്ടായിരുന്നു രാഹുല്‍ പത്രിക സമര്‍പ്പിക്കാനായി എത്തിയത്. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ എപ്പോഴും തയ്യാറാണെന്ന് രാഹുല്‍ റോഡ് ഷോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും പറഞ്ഞ രാഹുല്‍, ജില്ലയിലെ വന്യമൃഗ ശല്യം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്.

rahul-gandhi-nomination

അഞ്ച് വര്‍ഷ മുന്‍പ് പുതിയ ഒരാളായിട്ടാണ് ഞാന്‍ വയനാട്ടിലെത്തുന്നത്. എന്നെ വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ കുടുംബാംഗമായി മാറ്റി. ഇവിടെയുള്ള ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും രാഹുല്‍ പറഞ്ഞു. അതേസമയം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ജില്ലാ കളക്ടര്‍ കൂടിയായ വരണാധികാരി ഡോ രേണു രാജിന് മുന്‍പാകെയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. രാവിലെ പത്ത് മണിയോടെയാണ് രാഹുല്‍ മൂപ്പൈനാട് റിപ്പണില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. അതിന് ശേഷം റോഡ് ഷോയുടെ ഭാഗമായിട്ടാണ് പത്രിക സമര്‍പ്പിക്കാനായി എത്തിയത്. കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, വിഡി സതീശന്‍ എന്നിവരും രാഹുലിനെ അനുഗമിച്ചു.

ഞാനിവിടെ നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പ്രസംഗമല്ല. യുഡിഎഫോ എല്‍ഡിഎഫോ പ്രവര്‍ത്തകരാകട്ടെ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി എനിക്ക് നിങ്ങളോട് സ്‌നേഹമുണ്ട്. പാര്‍ലമെന്റില്‍ നിങ്ങളുടെ പ്രതിനിധിയായി ഇരിക്കുന്നത് ബഹുമതിയായി കാണുന്നു. എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.

ജില്ലയുടെ എല്ലാ പ്രശ്‌നങ്ങളും പാര്‍ലമെന്റിന് അകത്തും പുറത്തും ഉന്നയിക്കാന്‍ നിങ്ങളോടൊപ്പമുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം കെസി വേണുഗോപാലാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കല്‍പറ്റയിലെത്തിയത്.

പ്രതിപക്ഷ നേതാവും, ദേശീയനേതാക്കളുമെല്ലാം രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. രാഹുല്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഹെലിപാഡിന് സമീപം പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്താണ് രാഹുല്‍ റോഡ് ഷോയിലെത്തിയത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് റോഡ് ഷോയ്‌ക്കെത്തിയത്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും കല്‍പ്പറ്റയിലെത്തിയിരുന്നു. അതേസമയം ഇടതുസ്ഥാനാര്‍ത്ഥി ആനി രാജയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും റോഡ് ഷോയായാണ് പത്രി നല്‍കാന്‍ ആനി രാജ കളക്ടറേറ്റിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+