വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് വെടിവെപ്പ്: മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നു, പരാതി നല്‍കിയത് കൊല്ലപ്പെട്ട ജലീലിന്റെ ബന്ധുക്കള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നു. എന്നാല്‍ നിലവില്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിനുള്ള ലഭിച്ചിട്ടില്ലന്ന് വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ക്ക് ചുമതല നല്‍കി മജിസ്റ്റീരിയല്‍ തലത്തില്‍ അന്വേഷണമുണ്ടന്നാണ് അറിഞ്ഞതെന്നും എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവ് കണ്ടിട്ടില്ലന്നും ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയും വ്യക്തമാക്കി.

<strong>ഇടത് മുന്നണിക്ക് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ല; നടക്കുന്നത് യുപിഎ യും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ യും തമ്മിലുള്ള പോരാട്ടമെന്ന് പികെ കുഞ്ഞാലിക്കുട്ടി</strong>ഇടത് മുന്നണിക്ക് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ല; നടക്കുന്നത് യുപിഎ യും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ യും തമ്മിലുള്ള പോരാട്ടമെന്ന് പികെ കുഞ്ഞാലിക്കുട്ടി

അതേസമയം സി.ആര്‍.പി.സി. 176 പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നിര്‍ബന്ധമാണന്നും ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണന്നും ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കിയ സബ് കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ് പറഞ്ഞു. സംഭവത്തില്‍ മജിസ്റ്റീയല്‍ തലത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ സി.പി റഷീദും മനുഷ്യാവകാശ പ്രവര്‍ത്തകരും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് വഴി തെളിഞ്ഞത്.

CP Jaleel

സി.പി. ജലീലിനെ ഏകപക്ഷീയമായി പോലീസ് വെടിവെച്ചുകൊന്നതാണെന്ന ആരോപണവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോട്ടേഴ്സ് അലയന്‍സ് എന്ന സംഘടന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജലീലിന്റെ കൊലപാതകത്തിനുത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നത് വരെ വോട്ടേഴ്സ് അലയന്‍സ് നിയമപോരാട്ടം നടത്തുന്നതായിരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം ആറിന് രാത്രിയാണ് മാവോയിസ്റ്റ് കബനീദളം നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി.ജലീല്‍ വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെച്ച് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ചന്ദ്രുവെന്ന മറ്റൊരു മാവോയിസ്റ്റിന് ഗുരുതര പരിക്കേല്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പിറ്റേ ദിവസമാണ് ജലീല്‍ കൊല്ലപ്പെട്ട വിവരം പുറത്ത് വരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത് എന്ന വാദം ജലീലിന്റെ സഹോദരന്‍ സി.പി. റഷീദും മനുഷ്യാവകാശ പ്രവര്‍ത്തകരും അന്നേ ദിവസം തന്നെ തളളി കളഞ്ഞിരുന്നു. സംഭവത്തില്‍ മജിസ്റ്റീയല്‍ തലത്തിലുള്ള അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ പരാതിയും നല്‍കി. നിലവില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ച് വരികയാണ്. അതേസമയം, പൊലീസിനെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി, ജലീലിനെതിരെ എഫ് ഐ ആറിട്ട് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, പ്രഹസനമാവുമെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

Wayanad
English summary
Majisterial enquiry in maoist attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X