പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ... പിടിയിലായത് വനത്തിൽ നിന്ന്!!
പുൽപ്പള്ളി: പുൽപ്പള്ളി കാപ്പിസെറ്റ് കന്നാരം പുഴയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കാപ്പിസെറ്റ് കന്നാരംപുഴ പുളിക്കൽ ഷാർലി (42)യാണ് പോലീസ് പിടിയിലായത്. പുൽപ്പള്ളി ചീയമ്പം 73 ലെ വനമേഖലയിൽ നിന്നാണ് പിടികൂടിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രതിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തെ സുഖിപ്പിക്കാൻ അമിത് ഷാ, മോദി സർക്കാരിൽ രണ്ട് കേന്ദ്രമന്ത്രിമാർ? തുഷാർ വെള്ളാപ്പളളി എംപി
കന്നാരം പുഴയിൽ വെച്ച് വെടിയേറ്റ് പുൽപ്പള്ളി അമരക്കുനി സ്വദേശി കാട്ടു മാക്കൽ നിധിൻ പത്മനാഭൻ (32) കഴിഞ്ഞ ദിവസം മരിച്ചിിരുന്നു. വെടിവെപ്പിൽ ഗുരുതരപരിക്കേറ്റ നിധിന്റ ബന്ധുകൂടിയായ കാട്ടുമാക്കേൽ കിഷോർ (55) ഇപ്പോഴും മേപ്പാടി വിംസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കന്നാരം പുഴ ഗ്യാസ് ഗോഡൗണിന് സമീ പമാണ് സംഭവം മുണ്ടായത്.
നിധിന്റെ നെഞ്ചിന്റെ ഇടതുഭാഗത്തും കിഷോറിന് വയറിനുമാണ് വെടിയേറ്റത്. നിധിനും ഷാർലിയും തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. കന്നാരം പുഴയടങ്ങിയ സ്ഥലങ്ങൾ കർണാടക വനാതിർത്തിപ്രദേശമായതിനാൽ പ്രതി വനത്തിലേക്ക് കടന്നതായി പോലീസിന് ആദ്യം തന്നെ മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാഥാനത്തിൽ നടന്ന തിരച്ചിലിനൊടുവിലാണ് പ്രതി വലയിലാകുന്നത്. ചികിത്സയിൽ കഴിയുന്ന പ്രതിയെ പിന്നീട് വിശദമാായി ചോദ്യം ചെയ്യുന്നനതിലൂടെയെ സംഭവത്തിന്റെ നിിജസ്ഥിതിസ്ഥിതി പുറത്ത് വരൂ.