താപ്പാനയെ ഇറക്കി, തോക്കിന്‍ മുനയിലും രക്ഷപ്പെട്ടു, നരഭോജി കടുവയെ പിടിക്കാനാവാതെ ദ്രുതകര്‍മസേന
ഗൂഡല്ലൂര്‍: പലവഴി നോക്കിയിട്ടും നരഭോജി കടുവയെ പിടിക്കാനാവാതെ ദ്രുതകര്‍മ സേന. ഏത് വഴിയിലും കടുവ രക്ഷപ്പെട്ട് പോകുന്നത് ഇവരെ ആകെ തളര്‍ത്തിയിരിക്കുകയാണ്. കടുവയ്ക്ക് പിന്നാലെ പോയി ഇവര്‍ ആകെ നിരാശരായിരിക്കുകയാണ്. ദേവന്‍ എസ്‌റ്റേറ്റിലെ നരഭോജി കടുവ പലയിടത്തും ഒഴിഞ്ഞുമാറിയാണ് രക്ഷപ്പെട്ടത്. മയക്കുവെടി സംഘത്തിന്റെ തോക്കിന്‍ മുനയില്‍ നിന്നാണ് കഴിഞ്ഞ ദിവസം നരഭോജി കടുവ രക്ഷപ്പെട്ടത്. ഇവരുടെ കണ്‍മുന്നിലൂടെ പലയിടത്തേക്കും കടുവ പോകുന്നുണ്ട്. എന്നാല്‍ ഉന്നം പിടിച്ച് വെടിവെക്കാനുള്ള അവസരങ്ങളൊന്നും കടുവയില്‍ നിന്ന് ലഭിച്ചിട്ടില്ല. നാട്ടുകാര്‍ ആകെ ഭയത്തില്‍ നില്‍ക്കുന്നതില്‍ എത്രയും വേഗം കടുവയെ പിടിക്കേണ്ടി വരും.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിയോടെ ദേവന്‍ എസ്‌റ്റേറ്റിലെ ഒന്നാം നമ്പറിലെ ചതുപ്പിലാണ് കടുവയെ കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിലെ ഡോ അജേഷിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ സേനയാണ് കടുവയെ വളഞ്ഞത്. എന്നാല്‍ ഇതുകൊണ്ട് കാര്യമുണ്ടായില്ല. മയക്കുവെടി വെക്കാന്‍ ശ്രമിക്കുന്നതിനിടെ കടുവ ചതുപ്പിലേക്ക് ഓടി മറയുകയായിരുന്നു. ചതുപ്പ് നിറഞ്ഞ പൊന്തക്കാടുള്ള പ്രദേശമാണിത്. ഇവിടെ കടുവയെ കണ്ടെത്തി മയക്കുവെടി വെക്കുന്നത് ശ്രമകരമാണ്. അതിലുപരി അസാധ്യമായ കാര്യമാണ്. ഇതിന് പുറമേ വൈകുന്നേരം മഴയും ആരംഭിക്കും. ഇതോടെ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാവില്ല.
കടുവയെ പിടിക്കുന്നതിന് ഇത്രയും തടസ്സങ്ങളുണ്ട്. അനുകൂല സാഹചര്യങ്ങളല്ല മുന്നിലുള്ളത്. അതുകൊണ്ട് എപ്പോള്‍ കടുവയെ കണ്ടെത്താനാവുമെന്ന് വ്യക്തമല്ല. വയനാട്ടില്‍ നിന്ന് ദ്രുതകര്‍മ സേനയും തമിഴ്‌നാട് വനംവകുപ്പും കടുവയെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് വയനാട് വന്യജീവി സങ്കേതം വാര്‍ഡന്‍ എസ് നരേന്ദ്ര ബാബു പറഞ്ഞു. തേയില തോട്ടത്തിനുള്ളില്‍ ചതുപ്പുകാടുകളുണ്ട്. ഇവിടെയാണ് കടുവ ഒളിച്ചിരിക്കുന്നത്. മുതുമല കടുവാ സങ്കേതത്തില്‍ നിന്നുള്ള ആന്റി പോച്ചിംഗ് ജീവനക്കാരാണ് കടുവയെ കണ്ടെത്തി ദ്രുതകര്‍മ സേനയ്ക്ക് വിവരം നല്‍കുന്നത്. കടുവയെ കണ്ടെത്തിയ ഭാഗത്ത് ആടിനെ കെട്ടി, നാല് സ്ഥലത്ത് കൂടുകള്‍ വെച്ചിട്ടുണ്ട്.
അതേസമയം കൂട് വെച്ചതിന്റെ അടുത്തേക്ക് പോലും കടുവ ഇതുവരെ വന്നിട്ടില്ല. കെണിയൊരുക്കി കാത്തിരിക്കുകയാണെന്ന് കടുവ തിരിച്ചറിഞ്ഞത് പോലെയാണ് ഉള്ളത്. നേരത്തെ വേട്ടയാടി കൊന്ന പശുക്കളുടെ ജഡവും പിന്നീട് തിന്നാന്‍ കടുവ എത്തിയിട്ടില്ല. കടുവയെ തിരയുന്നതിനായി മുതുമലയില്‍ നിന്നുള്ള താപ്പാനയെയും ദേവന്‍ എസ്റ്റേറ്റില്‍ എത്തിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ എന്ന താപ്പാനയാണിത്. കടുവയെ കണ്ടെത്താനും ദൗത്യ സംഘത്തിന് എളുപ്പത്തില്‍ മയക്കുവെടി വെക്കാനും ആനയെ ഉപയോഗിക്കും. നക്‌സല്‍ വിരുദ്ധ സേനയും ദേവനില്‍ എത്തിയിട്ടുണ്ട്. കടുവയെ പിടിക്കുന്നത് വരെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കടുവാ സംരക്ഷ അതോറിറ്റി കടുവയെ ജീവനോടെ പിടിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ബുധനാഴ്ച്ചയും നരഭോജി കടുവയെ പിടിക്കുന്നതിനായി ദ്രുത കര്‍മ സേന ബുദ്ധിമുട്ടിയിരുന്നു. മേഫീല്‍ഡ് ഒന്നിലെ ഖബര്‍സ്ഥാനിലായിരുന്നു കടുവയെ കണ്ടെത്തിയത്. രണ്ട് തവണ കടുവയെ നേരിട്ട് കണ്ടെങ്കിലും കാട് മൂടി കിടക്കുന്നതിനാല്‍ വെടിവെക്കാനായില്ല. ദ്രുത കര്‍മ സേനയെ കണ്ടതോടെ കടുവ ഉച്ചത്തില്‍ അലട്ടി. പ്രദേശമാകെ ഞെട്ടി വിറക്കുന്ന തരത്തിലായിരുന്നു അലര്‍ച്ച. ഈ കടുവ ദേവന്‍ എസ്റ്റേറ്റിലെ ചതുപ്പിലാണ് നേരത്തെ വിശ്രമിച്ചിരുന്നത്. അവിടെ നിന്നാണ് കടുവ മേഫീല്‍ഡിലെത്തിയത്.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ
കടുവയെ കണ്ടെത്തിയ ഭാഗത്ത് അന്ന് തന്നെ കൂടി സ്ഥാപിച്ചിരുന്നു. വനത്തില്‍ നിന്ന് പുറത്ത് കടന്ന കടുവ തിരിച്ച് വനത്തിലേക്ക് അടുത്തൊന്നും മടങ്ങില്ലെന്ന് ഉറപ്പാണ്. മൂന്ന് പേരെയാണ് ഇതുവരെ കടുവ കൊലപ്പെടുത്തിയത്. മസിനഗുഡി, നമ്പിക്കൊല്ലി, മേഫീല്‍ഡ് എന്നിവിടങ്ങളിലായിട്ടാണ് മൂന്ന് പേരെ കടുവ കൊന്നത്. വനംവകുപ്പിന്റെ ക്യാമറ ട്രാപ്പില്‍ ടി21 എന്നാണ് ഈ കടുവയെ വിശേഷിപ്പിക്കുന്നത്. അതേസമയം തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ദേവര്‍ഷോല ടൗണ്‍ പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്തു. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നത്.












Click it and Unblock the Notifications