വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ദുരന്തം വിതച്ച് വീണ്ടും കാലവര്‍ഷം കലിതുള്ളുന്നു; ജില്ലയില്‍ വീണ്ടും കനത്ത നാശനഷ്ടങ്ങള്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ വീണ്ടും അതിശക്തമായ കാലവര്‍ഷത്തില്‍ കെടുതികള്‍ വര്‍ധിക്കുന്നു. കനത്തമഴയില്‍ പുഴ കരകവിഞ്ഞൊഴുകിയും, കൃഷിയിടങ്ങളില്‍ വെള്ളം കയറിയുമാണ് നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം 1161.74 മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ഇതുവരെ പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 80.4 മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഇടവേളക്ക് ശേഷം ശക്തിപ്രാപിച്ച മഴയില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ബാണാസുര സാഗര്‍ അണകെട്ടിലെ ജല നിരപ്പ് 770.4 എം എസ് എല്‍ ആയി ഉയര്‍ന്നിരിക്കുകയാണ്. കാരാപ്പുഴ അണക്കെട്ടില്‍ 758.2 എം എസ് എല്‍ ആയി ജല നിരപ്പ് നിചപ്പെടുത്തിയിട്ടുണ്ട്. കാരാപ്പുഴയിലെ ഷട്ടറുകളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ശക്തമായ മഴ തുടരുകയാണെങ്കിലും ദുരിതാശ്വാസ ക്യമ്പുകള്‍ ഒന്നും ഇതുവരെ ജില്ലയില്‍ തുറന്നിട്ടില്ല. മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയില്‍ വെള്ളമുണ്ട എല്‍.പി സ്‌കൂളില്‍ വെള്ളം കയറി. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ എടുത്താണ് സ്‌കൂളില്‍ നിന്ന് പുറത്തെത്തിച്ചത്.

news

കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലാണ് ഇന്ന് ഉച്ചക്ക് ശേഷം സ്‌കൂളിനോട് ചേര്‍ന്നുള്ള തോട് കരകവിഞ്ഞൊഴുകി സ്‌കൂളിലേക്ക് വെള്ളം അടിച്ചുകയറി. തികച്ചും അപ്രതീക്ഷിതമായ ക്ലാസ് മുറികലിലേക്ക് വെള്ളം ഇരച്ച് കയറിയതോടെ കുട്ടികള്‍ ഭയചകിതരായി. എന്തുചെയ്യണമെന്നറിയാതെ അധ്യാപകരും കുഴങ്ങി. പത്ത് ക്ലാസ് മുറികളിലേക്കും സ്റ്റാഫ്, ഓഫീസ് റൂമുകളിലേക്കും അടുത്തുള്ള പാചകപ്പുരയിലേക്കും വെള്ളം കയറി. ഉടന്‍ തന്നെ അധ്യാപകര്‍ ടൊട്ടുത്തുള്ള രക്ഷിതാക്കളെയും മറ്റും അറിയിക്കുകയായിരുന്നു.

news1

ശേഷം ക്ലാസ് മുറികളില്‍ കുടുങ്ങിപ്പോയ കുട്ടികളെ ചുമലിലെടുത്താണ് സ്‌റ്റേജിലെത്തിച്ചത്. 185 വിദ്യാര്‍ത്ഥികളാണ് കണ്ടത്തുവയല്‍ ഗവ. എല്‍.പി സ്‌കൂളില്‍ പഠിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ മഴയില്‍ ക്ലാസ് മുറികളിലാകെ വെള്ളം കയറിയതോടെ ഭയന്ന് കരഞ്ഞ കുട്ടികളെ അധ്യാപകരുടെ ആത്മാര്‍ത്ഥയാണ് രക്ഷപ്പെടുത്തിയത്. വെള്ളമുണ്ട കട്ടയാട് ചേരങ്കണ്ടി മമ്മൂട്ടിയുടെ വീടും കനത്തമഴയില്‍ തകര്‍ന്നു. റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിന്നും തഴയപ്പെട്ട കുടുംബത്തിനാണ് മഴയില്‍ കിടപ്പാടം നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെതുടര്‍ന്ന് കട്ടയാട് ചേരങ്കണ്ടി മമ്മൂട്ടിയുടെ ഒറ്റ മുറി താല്‍ക്കാലിക വീട് ഇടിഞ്ഞു വീഴുകയായിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന ഭാര്യയും പത്ത് വയസ്സില്‍ താഴെ പ്രായമുള്ള മക്കളും തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.


Wayanad
English summary
Monsoon rain in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X