പാസ്‌പോര്‍ട്ട് കവറ് വാങ്ങുമ്പോള്‍ ഒരു പാസ്‌പോര്‍ട്ട് ഫ്രീ; ലഭിച്ചത് വയനാട് സ്വദേശിക്ക്, സംഗതി വൈറല്‍
വയനാട്: ഓണ്‍ലാന്‍ ഷോപ്പിംഗ് സൈറ്റിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള നിരവധി അനുഭവങ്ങളാണ് വാര്‍ത്തായാകാറുള്ളത്, ചിലര്‍ക്ക് ഓര്‍ഡര്‍ ചെയ്ത സാധനമായിരിക്കില്ല ലഭിക്കുക. മറ്റ് ചിലര്‍ക്ക് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം ഇഷ്ടികയോ വെറും പേപ്പര്‍ കഷണങ്ങളോ മറ്റോ ആയിരിക്കും ലഭിക്കുക.
ഇത്തരം സംഭവങ്ങള്‍ ദിനംപ്രതിയെന്നോണം വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍ വയനാട് സ്വദേശി മിഥുന്‍ ബാബുവിന് പറയാനുള്ളത് വ്യത്യസ്ഥമായ ഒരു അനുഭവമാണ്. വയനാട് കണിയാംബറ്റ സ്വദേശിയാണ് മിഥുന്‍. പാസ്‌പോര്‍ട്ട് കവറിന് ഓര്‍ഡര്‍ നല്‍കിയ മിഥുന് ലഭിച്ചത് കവറിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടും.

ഒക്ടോബര്‍ 30നാണ് മിഥുന്‍ പാസ്‌പോര്‍ട്ട് കവറിനായി ആമസോണില്‍ഓര്‍ഡര്‍ നല്‍കിയത്. രണ്ട് ദിവസത്തിന് ശേഷം ഒനവംബര്‍ ഒന്നിന് സാധനം വരികയും ചെയ്തു. സാധനം കിട്ടി തുറന്ന് നോക്കിയപ്പോള്‍ കവറിനൊരു വലിപ്പം വച്ചത് പോലെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് മിഥുന്‍ കവറിനകത്ത് പാസ്‌പോര്‍ട്ട് കണ്ടത്. ഉടന്‍ ആമസോണ്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്നാണ് അവരില്‍ നിന്നും ലഭിച്ച മറുപടിയെന്ന്് മിഥുന്‍ പറഞ്ഞു.

ആമസോണ്‍ കസ്റ്റമര്‍ കെയറുമായി 40 മിനിറ്റോളം താന്‍ സംസാരിച്ചുവെന്നും എന്നാല്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതല്ലാതെ പാസ്‌പോര്‍ട്ട് എന്ത് ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ലെന്നും മിഥുന്‍ പറഞ്ഞു. പിന്നീട് തന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാസ്‌പോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നുവെന്നും മിഥുന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പിന്നീടത് തൃശൂര്‍ സ്വദേശി സാലിഹിന്റെതാണെന്ന് കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ പകുതിയോടെയാണ് തൃശൂര്‍ കുന്നംകുളം സ്വദേശിയായ സാലിഹിന്റെ പിതാവ് ബഷീര്‍ പാസ്‌പോര്‍ട്ട് കവര്‍ ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് ഇവിടെയാണ് സംഭവങ്ങളുടെ തുടക്കം. ഓര്‍ഡര്‍ ചെയ്ത് വരുത്തിയ കവറില്‍ പാസ്‌പോര്‍ട്ട് ഇട്ട് നോക്കിയപ്പോള്‍ ശരിയാകുന്നില്ലെന്ന് കണ്ടതോടെ സാധനം മാറ്റിയയക്കുകയായിരുന്നു. എന്നാല്‍ മാറ്റിയയക്കുന്ന സമയത്ത് പാസ്‌പോര്‍ട്ട് മാറ്റിവെക്കാന്‍ ഇവര്‍ മറന്ന് പോയിരുന്നു. പിന്നീട് പാസ്‌പോര്‍ട്ടിനായി ഒരുപാട് തിരഞ്ഞപ്പോഴാണ് പാസ്‌പോര്‍ട്ട് ആമസേണിലേക്ക് മാറ്റിയയച്ച കവറിലാണെന്ന് ബോധ്യമായത്. ആമസോണിലേക്ക് തിരിച്ചെത്തിയ കവര്‍ ഇവര്‍ മിഥുന് നല്‍കുകയായിരുന്നു. ഇത് തന്റെ ഭര്‍ത്താവിന് വന്നതാണെന്നും അത് ശരിയാകുന്നില്ലെന്ന് കണ്ട് തിരിച്ചു നല്‍കിയെന്നും എന്നാല്‍ കവറിനുള്ളില്‍ നിന്ന് പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നുപോയെന്നും ബഷീറിന്റെ ഭാര്യ അസ്മാബി പറഞ്ഞു.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി അബദ്ധം പറ്റുന്ന നിരവധി സംഭവങ്ങളുണ്ട്. കഴിഞ്ഞ ദിവസം ആമസോണില്‍ തന്നെ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ആലുവ സ്വദേശിക്ക് ലഭിച്ചത് ഒരു സോപ്പ് കഷണവും, അഞ്ച് രൂപ കോയിനുമാണ്. യുവാവ് ഇത് പോലീസിന് പരാതി നല്‍കിയപ്പോള്‍ ആമസോണ്‍ പൈസ മുഴുവന്‍ തിരികെ നല്‍കുകയാണ് ചെയ്യുന്നത്. ഫോണ്‍ വന്നയുടന്‍ ഡെലിവറി ബോയ്യുടെ മുമ്പില്‍ നിന്ന് തന്നെയാണ് ഇയാള്‍ കവര്‍ പൊട്ടിച്ചത്. ഇത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇത് പൊലീസിന് പരാതി നല്‍കാന്‍ ഏറെ സഹാകമായതായി യുവാവ് പറഞ്ഞിരുന്നു.
Recommended Video

അതിന് തൊട്ട് മുമ്പാണ് ആലുവ സ്വദേശിനി ഓര്‍ഡര്‍ ചെയ്ത ലാപ്‌ടോപ്പിന് പകരം ലഭിച്ചത് കവറും കുറേ കടലാസ് കഷണങ്ങളും മാത്രം. യുവതി പൊലീസിന് പരാതി നല്‍കിയപ്പോള്‍ യുവതിയുടെ തുകയും കമ്പിനി കൈമാറുകയായിരുന്നു. ഡെലിവറി ഡെയ്റ്റിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ലാപ്‌ടോപ്പ് കൈയില്‍ ലഭിച്ചപ്പോഴുള്ള സന്തോഷത്തിന് പെട്ടി തുറക്കുന്നത് വീഡിയോ ചിത്രീകരിച്ചിരുന്നു. അതാണ് പൊലീസില്‍ പരാതി നല്‍കാന്‍ സഹായകമായത്. തുടര്‍ന്ന് പൈസ മുഴുവനായും തിരികെ ലഭിക്കുകയും ചെയ്തു. ഉത്തരേന്ദ്യയിലെ ന്യൂസ് പേപ്പറായിരുന്നു അതില്‍ മുഴുവന്‍ ഹരിയാനയിലെ അഡ്രസില്‍ നിന്നാണ് പാര്‍സല്‍ എത്തിയത്. അയച്ച അഡ്രസുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം അവര്‍ നിഷേധിക്കുകയായിരുവെന്നാണ് യുവതി പറഞ്ഞത്. അതേസമയം കമ്പിനി പൈസ തിരിച്ച് നല്‍കിയെങ്കിലും ഇത് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായോത്തോടെ അന്വേഷിക്കുമെന്നാണ് എറണാകുളം റൂറല്‍ പൊലീസ് മേധാവി പറഞ്ഞത്.












Click it and Unblock the Notifications