വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിന്റെ ഓഫീസ് ആക്രമണം: പോലീസിന് വീഴ്ച്ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍

Google Oneindia Malayalam News

വയനാട്: രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. പോലീസ് നോക്കി നില്‍ക്കെയയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപിയുടെ ഓഫീസ് ആക്രമിച്ചതെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന് നിന്ന് തന്നെ വിലയിരുത്തലുണ്ടായിരിക്കുന്നത്. എസ്എഫ്‌ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷയൊരുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

നിയമസഭാ സമ്മേളനം: മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്?നിയമസഭാ സമ്മേളനം: മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്?

1

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ പോലീസ് സുരക്ഷ നല്‍കിയില്ല. പോലീസിനെ മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നുമാണ് എഡിജിപിയുടെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അതേസമയം കോണ്‍ഗ്രസ് വിഷയത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നേരത്തെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പോലീസിനെ നേതാക്കള്‍ ഇറക്കി വിട്ടിരുന്നു. രാഹുലിന്റെ ഓഫീസിന് സുരക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ തങ്ങള്‍ക്കും തരേണ്ടെന്നായിരുന്നു നേതാക്കളുടെ നിലപാട്.

അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. അതുപോലെ പോലീസിനെതിരെ നടപടി വേണമെന്ന് നിര്‍ദേശമുണ്ട്. അതേ തുടര്‍ന്നാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. വയനാട്ടില്‍ ക്യാമ്പ് ചെയ്താണ് മനോജ് എബ്രഹാം അന്വേഷണം നടത്തുന്നത്. പോലീസ് വീഴ്ച്ചയെന്ന പരാതിക്ക് പിന്നാലെ എംപി ഓഫീസിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി സുനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു

ആക്രമണ സാധ്യ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തിലും വിശദമായ അന്വേഷണ ഉണ്ടാകും. അതേസമയം എസ്എഫ്‌ഐ സംഘം സമരം അക്രമാസക്തമായതിനെ കുറിച്ച് പഠിക്കാനായി ജില്ലയിലെത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തില്‍ സീതാറാം യെച്ചൂരി രാഹുലുമായി സംസാരിച്ചു. എന്തിനായിരുന്നു ഇങ്ങനെ ഒരു ആക്രമണമെന്ന് രാഹുല്‍ ചോദിച്ചിട്ടുണ്ട്. ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. നടപടി എടുത്തിട്ടുണ്ടെന്നും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത് എന്തിനെന്നും യെച്ചൂരി രാഹുലിനോട് ചോദിച്ചു.

രാജ് താക്കറെയെ 2 തവണ വിളിച്ചു, ഷിന്‍ഡെയുടെ ഞെട്ടിച്ച നീക്കം, വിമതര്‍ എംഎന്‍എസ്സില്‍ ലയിച്ചേക്കും?രാജ് താക്കറെയെ 2 തവണ വിളിച്ചു, ഷിന്‍ഡെയുടെ ഞെട്ടിച്ച നീക്കം, വിമതര്‍ എംഎന്‍എസ്സില്‍ ലയിച്ചേക്കും?

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

Wayanad
English summary
rahul gandhi office vandalise: police have serious lapse in giving security says adgp's report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X