Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൃതി ഇറാനി വന്ന ശേഷം ആക്രമണമെന്ന് സതീശന്‍, ഗാന്ധിയുടെ ഫോട്ടോ നിലത്തിട്ടതിനെ ചൊല്ലി പോര്!!

വയനാട്: രാഹുല്‍ ഗാന്ധിക്കെതിരായ എസ്എഫ്‌ഐ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും വന്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് അടക്കം തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശിച്ചതിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറായതെന്നും സതീശന്‍ ആരോപിച്ചു. ഇതിനിടെ മാധ്യമപ്രവര്‍ത്തകനുമായും പോലീസുമായെല്ലാം ഈ വാര്‍ത്താസമ്മേളത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വിശദമായ വിവരങ്ങളിലേക്ക്....

1

മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടില്‍ നടപ്പിലാക്കിയതെന്ന് സതീശന്‍ ആരോപിക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതിതയ്യാറായതെന്നും സതീശന്‍ ആരോപിച്ചു. വാഴയുമായി പ്രകടനത്തിനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് പിന്തുണയുണ്ടായിരുന്നതായും സതീശന്‍ ആരോപിച്ചു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുമായി പ്രശ്‌നമുണ്ടായത്. ദേശാഭിമാനി ലേഖകന്‍ ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ടത് ആരാണെന്ന് ചോദിച്ചതോടെയായിരുന്നു ബഹളം.

2

ടി സിദ്ദിഖ് അടക്കമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കമായി. ശബ്ദം കേട്ട് അകത്തേക്ക് കയറിയ പോലീസിനോടും സിദ്ദിഖ് അരിശം തീര്‍ത്തും. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാത്ത പോലീസ് തല്‍ക്കാലം ഇവിടെ സുരക്ഷ തരേണ്ട എന്നായിരുന്നു വാദം. പോയി ക്രിമിനലുകള്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്ക്. ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ട എന്നായിരുന്നു സിദ്ദിഖ് രോഷത്തോടെ പറഞ്ഞത്. നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസിസി ഓഫീസിന് പുറത്തേക്ക് പോലീസ് മാറി.

3

പോലീസിന്റെ അനാസ്ഥയാണ് രാഹുലിന്റെ ഓഫീസ് ആക്രമിക്കപ്പെടാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കറിയാം. പിണറായിയുടെ വാലാട്ടികളായ ഒരു പോലീസുകാരുടെയും ആവശ്യം അതിനില്ല. സുരക്ഷയുടെ പേരും പറഞ്ഞ് ഒരു പോലീസും ഇങ്ങോട്ട് കയറേണ്ടതില്ലെന്നും ഡിസിസി നേതാക്കള്‍ തുറന്നടിച്ചു. അതേസമയം ഗുരുതരമായ സംഭവമാണ് രാഹുലിന്റെ ഓഫീസ് ആക്രമിച്ചതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി. അന്വേഷണം നിഷ്പക്ഷമായി നടക്കും. പോലീസിന് വീഴ്ച്ച പറ്റിയോ എന്ന് അന്വേഷിച്ചെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.

4

രാഹുലിന്റെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്‌ഐ നേതാവ് അവിഷിത്തിനെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കി. അവിഷിത്തിനോട് തിരിച്ചറിയാല്‍ കാര്‍ഡും ഉടന്‍ തിരികെ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഓഫീസില്‍ ഇയാള്‍ ഹാജരാവുന്നില്ലെന്നും, ഒഴിവാക്കുന്നത് അതുകൊണ്ടാണെന്നും കാരണമായി പറയുന്നു. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. ഇയാളെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദവുമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

5

വയനാട് ജില്ലാ കമ്മിറ്റിക്കെതിരെ നടപടി എടുത്ത് തല്‍ക്കാലം തടിയൂരാനുള്ള ശ്രമത്തിലാണ് സിപിഎം. നിയമസഭാ സമ്മേളനം നടക്കാനിരിക്കെ പ്രതിപക്ഷത്തിന് വലിയ ബൂസ്റ്റിംഗാണ് ഓഫീസ് ആക്രമണം. സ്വര്‍ണക്കടത്ത് ആക്ഷേപത്തില്‍ സിപിഎം ഒന്ന് തടിയൂരി വരുമ്പോഴാണ് ഇത്തരമൊരു പണി വന്നത്. രാഹുലിനെ ഇഡി വേട്ടയാടുകയാണെന്ന പ്രതിരോധം ഉന്നയിച്ച സിപിഎമ്മിന് പക്ഷേ വയനാട്ടിലെ ആക്രമണത്തോടെ ഉന്നയിച്ച കാര്യങ്ങള്‍ തന്നെ തിരിച്ചടിയായിരിക്കുകയാണ്. സീതാറാം യെച്ചൂരിയും പിണറായി വിജയനും അടക്കം ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+