ദില്ലിയില്‍ കിട്ടിയ പണിയുടെ ഇഫക്ട് വയനാട്ടിലും; രാഹുലിന്റെ ഓഫീസില്‍ ഇനി ടെലഫോണും ഇന്റര്‍നെറ്റുമില്ല
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വയനാട്ടില്‍ തിരിച്ചടി. അദ്ദേഹത്തിന്റെ വയനാട്ടിലെ ഓഫീസിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെയാണ് ഈ നടപടിയെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.
അതേസമയം രാഹുല്‍ വീട് ഒഴിയാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതിനിടെയാണ് ഈ നീക്കം. രാഹുലിനെ അയോഗ്യനാക്കിയ നടപടി കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്. അങ്ങനെയുള്ള ധൃതിപിടിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.

നേരത്തെ രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയും അതിവേഗത്തിലുള്ളതായിരുന്നു. ഇതും വിമര്‍ശനം ധാരാളം നേരിട്ടിരുന്നു. അതേസമയം അയോഗ്യതാ നടപടി നേരിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് എഴുതിയ കത്ത് വീടുകളില്‍ വിതരണം ചെയ്ത് തുടങ്ങി. അതേസമയം അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ എല്ലാ വീടുകളില്‍ കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
അയോഗ്യതാ നടപടി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം കത്തെഴുതിയിരിക്കുന്നത്. ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് നടക്കണമെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. അതേസമയം രാഹുല്‍ ഉടന്‍ തന്നെ വയനാട്ടിലേക്ക് എത്തുന്നുണ്ട്. ഈ മാസം പതിനൊന്നിന് അദ്ദേഹം ജില്ലയിലെത്തുമെന്നാണ് സൂചന.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
അതേ ദിവസം വയനാട് മണ്ഡലത്തില്‍ വന്‍ സ്വീകരണം ഒരുക്കി രാഷ്ട്രീയമായ കരുത്ത് പ്രകടിപ്പിക്കാന്‍ കൂടിയാണ് യുഡിഎഫിന്റെ തീരുമാനം. അതേസമയം അയോഗ്യനാക്കിയ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് രാഹുല്‍ നേരത്തെ അറിയിച്ചതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് പാര്‍ലമെന്റില്‍ അടക്കം ഇത് ചര്‍ച്ചയാക്കി. കേന്ദ്രം പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത് ധൃതിപിടിച്ചാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് രാഹുല്‍ സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നത്. രാഹുലിന് വന്‍ സ്വീകരണം തന്നെ ഒരുക്കാനാണ് കെപിസിസിയുടെ തീരുമാനം. മോദി പരാമര്‍ശത്തിലാണ് രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സൂറത്ത് കോടതി ശിക്ഷിച്ചത്. ഏപ്രില്‍ പതിനൊന്നിന് വന്‍ റാലികളാണ് കെപിസിസി പ്ലാന്‍ ചെയ്തിരിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഒരു തരംഗം ഇതിന്റെ പേരില്‍ രൂപപ്പെടുത്തിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications