തെരുവുനായ്ക്കളെ കൊണ്ട് രക്ഷയില്ലാതെ വയനാട്; പനമരത്ത് ആശുപത്രിയിലുമെത്തി നായ്ക്കള്‍
കല്‍പ്പറ്റ: വയനാട്ടില്‍ തെരുവുനായ ശല്യം അതിരൂക്ഷം. ആശുപത്രിയിലേക്ക് വരെ എത്തിയിരിക്കുകയാണ്. പനമരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും തെരുവുനായ്ക്കളുടെ ആക്രമണത്തെ ഭയന്നാണ് ജീവിക്കുന്നത്. പനമരം സിഎച്ച്‌സിയിലെ രോഗിക്ക് ആശുപത്രിയുടെ പരിസരത്ത് വെച്ച് തന്നെയാണ് കടിയേറ്റത്.
നാട്ടുകാര്‍ ആകെ ഭീതിയിലാണ്. ഏത് നിമിഷവും തങ്ങള്‍ക്കും കടിയേല്‍ക്കാമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്. ആശുപത്രിയും പരിസരവും നേരത്തെ തന്നെ തെരുവുനായ്ക്കളെ കൊണ്ട് നിറഞ്ഞിരുന്നതാണ്.
അടുത്തിടെ ഇവിടെയുള്ള നായ്ക്കളെല്ലാം കൂടുതല്‍ ആക്രമണകാരികളായിരിക്കുകയാണ്. കൂട്ടത്തോടെയാണ് ഇവര്‍ ആക്രമിക്കുന്നത്. ആശുപത്രിയിലും രക്ഷയില്ലാത്ത അവസ്ഥയിലാണ് ജനങ്ങള്‍. പ്രായമായ രോഗികള്‍ ഏറെ ഭയപ്പാടിലാണ് വെള്ളമെടുക്കാന്‍ പോകുന്നത്. ഈ ഭാഗത്താണ് നായ്ക്കളില്‍ ഏറെയും തമ്പടിച്ചിരിക്കുന്നത്.

2020 സെപ്റ്റംബറില്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ രോഗിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കൂട്ടിരിപ്പുകാരും രോഗികളും ഭയപ്പാടിലാണ്. ഇവര്‍ക്ക് നേരെ നായകള്‍ കതിച്ച് ചാടുന്നത് പതിവാണ്.
ഒപി ടിക്കറ്റ് കൗണ്ടറിലും പ്രവേശന കവാടത്തിലും വാര്‍ഡിലും വരെ തെരുവുനായ്ക്കള്‍ കയറിയിറങ്ങി നടക്കുകയാണ്. ആശുപത്രിയിലെ തെരുവുനായ്ക്കളെ തുരത്തണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.
ഇതിനൊരു നടപടിയും ഉണ്ടായില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് നേരെയാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്.
ആശുപത്രി വരാന്തയിലാകെ തമ്പടിച്ച തെരുവുനായ്ക്കളാണ് ഇവര്‍ക്ക് നേരെ ചാടിവീണത്. അതേസമയം ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റിരിക്കുകയാണ്. പനമരം സിഎച്ച്‌സിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.
ഇവരുടെ തലയ്ക്കും കൈക്കും കാല്‍ മുട്ടുകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രി ഇന്ന് തന്നെ വിടേണ്ടതായിരുന്നു. ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൂടുവെള്ളം എടുക്കാന്‍ പഴയ ആശുപത്രി കെട്ടിടത്തിലെത്തി മടങ്ങുന്നതിനിടെ ഇന്നലെ വൈകീട്ടാണ് നാല് തെരുവുനായ്ക്കള്‍ ഫാത്തിമയെ ആക്രമിക്കാനെത്തിയത്.












Click it and Unblock the Notifications