Get Updates
Get notified of breaking news, exclusive insights, and must-see stories!

സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ബന്ധുക്കള്‍

മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്നായി (60), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവര്‍ സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍. കേസ് അന്വേഷണം എസ് എം എസ് ഡി വൈ എസ് പി അട്ടിമറിച്ചുവെന്നും മാനന്തവാടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബന്ധുക്കള്‍ ആരോപിച്ചു.

ഒക്ടോബര്‍ മൂന്നിനാണ് മാനന്തവാടി സ്വദേശിയായ വെള്ളമുണ്ട മരക്കാട്ടുകുന്നില്‍വീട്ടില്‍ സജിത്ത് തിഗ്നായിക്ക് മദ്യമെത്തിച്ച് നല്‍കിയത്. മദ്യം കഴിച്ചയുടന്‍ കുഴഞ്ഞുവീണ തിഗ്നായിയെ സജിത്ത് തന്നെയാണ് കാറില്‍ കയറ്റി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജില്ലാ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ തിഗ്നായി മരിച്ചിരുന്നു. മൃതദേഹം സജിത്ത് തന്നെയാണ് കാറില്‍ വെള്ളമുണ്ട കൊച്ചാറയിലെ കാവുംകുന്ന് കോളനിയിലെത്തിച്ചത്.

Suicide case

തുടര്‍ന്ന് പിന്നെ വരാമെന്ന് പറഞ്ഞ് സജിത്ത് അവിടെ നിന്നും പോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തിഗ്നായി മദ്യം കഴിച്ചുവെന്ന് സജിത്ത് പറഞ്ഞിരുന്നുവെങ്കില്‍ പ്രമോദിന്റെയും പ്രസാദിന്റെയും ജീവന രക്ഷിക്കാനാവുമായിരുന്നു. വെള്ളമുണ്ട പൊലീസ് ആദ്യം നടത്തിയ അന്വേഷണത്തില്‍ എഫ് ഐ ആറില്‍ സജിത്ത് പ്രതിയായിരുന്നു. സജിത്തിനെയും വാഹനവും കസ്റ്റഡിയിലെടുത്ത് നീരിക്ഷണത്തില്‍ വെച്ച ശേഷം കേസ് എസ് എം എസിന് കൈമാറിയപ്പോള്‍ സജിത്തിനെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ മദ്യം സജിത്തിന് നല്‍കിയ സന്തോഷിനെ മാത്രം പ്രതിയാക്കുകയായിരുന്നു. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും, സ്വാധീനമുണ്ടായതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. മുമ്പ് സജിത്തിന്റെ പേര് എഴുതിവെച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവമുണ്ടായിരുന്നു. ഈ സംഭവവും അന്വേഷിക്കണം. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. കേസ് അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ബന്ധുക്കളായ ശാരദ കെ.റ്റി, കല്യാണി കെ, രാജു കെ.റ്റി, സുഗേഷ് പി.ജി എന്നിവര്‍ പറഞ്ഞു.

ഒക്‌ടോബര്‍ മൂന്നിനാണ് നാടിനെ നടുക്കിയ വിഷമദ്യദുരന്തമുണ്ടാകുന്നത്. മകള്‍ക്ക് ചരട് ജപിച്ചുനല്‍കുന്നതിനായി കാവുംകുന്ന് കോളനിയിലെത്തിയ സജിത്ത് നല്‍കിയ മദ്യം കഴിച്ച് തിഗ്നായിയാണ് ആദ്യം മരിക്കുന്നത്. മരണകാരണം ഹൃദയാഘാതമോ മറ്റോ ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ തിഗ്നായിയുടെ ശവസംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കാനിരിക്കെ രാത്രിയോടെ മകന്‍ പ്രമോദും, ബന്ധു പ്രസാദും കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നു.

കഴിച്ചയുടന്‍ ഇരുവരും കുഴഞ്ഞുവീഴുകയും പ്രമോദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചും, പ്രസാദ് ആശുപത്രിയില്‍ എത്തിച്ച ശേഷവും മരിക്കുകയായിരുന്നു. ഇതോടെയാണ് മൂവരുടെയും മരണത്തിനിടയാക്കിയത് മദ്യത്തില്‍ കലര്‍ത്തിയ വിഷമാണെന്ന് കണ്ടെത്തിയത്. സജിത്തിനെ കൊലപ്പെടുത്തുന്നതിനായി മാനന്തവാടിയിലെ സ്വര്‍ണപ്പണിക്കാരനായ സന്തോഷാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നു.

ഇതറിയാതെയാണ് സജിത്ത് മദ്യം തിഗ്നായിക്ക് നല്‍കിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. സന്തോഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തിയെങ്കിലും സജിത്തിനെ മുഖ്യസാക്ഷിയാക്കിയായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിനെതിരെ ആദ്യഘട്ടത്തില്‍തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബന്ധുക്കള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+