വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂച്ചകളെ പുള്ളിപുലി കടിച്ചെടുത്തു, പിലാക്കാവില്‍ ആടിനെ കവര്‍ന്നത് കടുവയെന്ന് നാട്ടുകാര്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ തുടരെ കടുവാ ആക്രമണങ്ങള്‍. ഊട്ടിക്കടുത്ത് ഫിങ്കര്‍ പോസ്റ്റിന് സമീപത്തുള്ള വീടിന്റെ സിറ്റൗട്ടിലുള്ള ടീപ്പോയില്‍ കിടന്നുറങ്ങിയ രണ്ട് പൂച്ചകളെ പുള്ളിപുലി കടിച്ചെടുത്ത് കൊണ്ടുപോയി. നാട്ടുകാര്‍ ഒരിക്കല്‍ കൂടി ഭയന്ന് വിറച്ചിരിക്കുകയാണ് ഇതില്‍. വീടിന്റെ സിറ്റൗട്ടിലേക്ക് വരുന്ന ഭാഗത്ത് ചെറി വാതിലുണ്ട്.

ഇത് ചാടിക്കടന്നാണ് പുള്ളിപുലി എത്തിയത്. വീട്ടുകാര്‍ സിറ്റൗട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലൂടെയാണ് പുലി വന്ന വിവരം അറിഞ്ഞത്. പുലര്‍ച്ചെ രണ്ടരയോടെ പൂച്ചകളെ പുലി കൊണ്ടുപോയത്. പകല്‍ നേരത്തെ ഇവിടെ അടുത്തുള്ള ഒരു സ്ഥാപനത്തിന്റെ വളപ്പില്‍ കെട്ടിയ പശുവിനെയും പുലി കൊന്ന് തിന്നു.

1

അതേസമയം നാട്ടുകാരാകെ രോഷത്തിലാണ്. എത്രയും പെട്ടെന്ന് പുലിയെ പിടിക്കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വനംവകുപ്പ് മന്ത്രി കെ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പൂച്ചകളെ പുലി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ പിലാക്കാവില്‍ കടുവ ആടിനെ കടുവ കടിച്ച് കൊണ്ടുപോയെന്ന് നാട്ടുകാര്‍ പറയുന്നു.

ഭിന്നശേഷിക്കാരന്‍ അധ്യാപകന് വന്‍ ഭാഗ്യം, 60 ലക്ഷം ലോട്ടറിയടിച്ചു; പക്ഷേ പെന്‍ഷന്‍ പകുതിയാവും!!ഭിന്നശേഷിക്കാരന്‍ അധ്യാപകന് വന്‍ ഭാഗ്യം, 60 ലക്ഷം ലോട്ടറിയടിച്ചു; പക്ഷേ പെന്‍ഷന്‍ പകുതിയാവും!!

ചീരാലിലും കൃഷ്ണഗിരിയും കടുവാ സാന്നിധ്യം സ്ഥിരമായി ഉണ്ടായതിന് പിന്നാലെ പുതിയ പ്രശ്‌നം. ചീരാലിലെ കടുവയെ ഒരു മാസത്തോളം കഷ്ടപ്പെട്ടാണ് വനംവകുപ്പ് പിടിച്ചത്. ഇതിന് പിന്നാലെയാണ് കൃഷ്ണഗിരിയിലും കടുവാ സാന്നിധ്യം വര്‍ധിച്ചത്.

ജില്ലയില്‍ പലയിടത്തായി കടുവകളെ പകല്‍ നേരങ്ങളില്‍ അടക്കം എത്തുന്നത് വനംവകുപ്പിന് കൂടുതല്‍ തലവേദന സമ്മാനിക്കുന്നതാണ്. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുകയെന്ന് വനംവകുപ്പ് ആലോചിക്കുന്നുണ്ട്. രണ്ട് വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് കടിച്ച് കൊണ്ടുപോയത്. എന്നാല്‍ ഇത് കടുവയാണെന്ന് ആരും കണ്ടിട്ടില്ല.

ദീര്‍ഘനാള്‍ പ്രണയം, വിവാഹദിനത്തില്‍ കാമുകന്‍ മുങ്ങി, ഇമ്രാന്‍ ഖാന്‍ തട്ടിയെടുത്തെന്ന് കാമുകിദീര്‍ഘനാള്‍ പ്രണയം, വിവാഹദിനത്തില്‍ കാമുകന്‍ മുങ്ങി, ഇമ്രാന്‍ ഖാന്‍ തട്ടിയെടുത്തെന്ന് കാമുകി

പക്ഷേ നാട്ടുകാര്‍ പറയുന്നത് കടുവയാണെന്നാണ്. ആടുകളെയും കന്നുകാലികളെയും വളര്‍ത്തിയാണ് ബിജുവും കുടുംബവും ജീവിക്കുന്നത്. വീടിനടുത്തുള്ള പറമ്പില്‍ ആടുകലെയും പശുക്കളെയും മേയ്ക്കുന്നതിനിടെയാണ് ആടിനെ കടുവ കടിച്ച് കൊണ്ടുപോയത്. അതേസമയം ഇയാള്‍ കടുവ തന്നെയാണ് ആടിനെ കൊണ്ടുപോയതെന്ന് ഉറപ്പിച്ച് പറയുന്നു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

വളരെ അടുത്ത് നിന്ന് തന്നെ താന്‍ കടുവയെ കണ്ടുവെന്നും, വളരെ കഷ്ടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നും ദൃക്‌സാക്ഷിയായ ബിജു പറഞ്ഞു. അതേസമയം പ്രാഥമിക പരിശോധനയില്‍ പുലിയാണ് ആടിനെ കൊണ്ടുപോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ പ്രദേശത്താകെ ആടിനായി തിരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല.

ആടിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മണിയന്‍ കുന്നിലും പരിസര പ്രദേശങ്ങളിലുമെല്ലാം വന്യജീവി ശല്യം രൂക്ഷമാണ്. കടുവ നിരന്തരം ജനവാസ മേഖലയില്‍ ഇറങ്ങുന്നത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Wayanad
English summary
tiger caught two cats in wayanad and one goat in pilakavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X