ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ; പിടിതരാതെ വിലസുന്നു, സഞ്ചാരം രാത്രിയില്‍ മാത്രം
കല്‍പ്പറ്റ: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വീണ്ടും ചീരാലിലെ കടുവ. കഴിഞ്ഞ ദിവസവും വീടിന് പുറത്ത് രാത്രി ഇറങ്ങിയ ആളുടെ മുന്നിലേക്ക് കടുവ ചാടി. നേരത്തെ രണ്ട് സഹോദരിമാരുടെ മുന്നിലേക്കും ഇതുപോലെ കടുവ എത്തിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇത്തവണ വടക്കനാട് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന ജോസിന്റെ മുമ്പിലേക്കാണ് കടുവ ചാടിയത്.
രാത്രി പത്തരയോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കുരങ്ങുകളുടെ ശബ്ദം സാധാരണയില്ലാത്ത വിധം കേട്ട ജോസ് പുറത്തിറക്കി നോക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു കടുവ. എന്തോ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഇയാള്‍ പറയുന്നത്.

ജോസ് പുറത്തേക്കിറങ്ങിയപ്പോള്‍ രണ്ട് വളര്‍ത്ത് നായ്ക്കളും ഒപ്പമുണ്ടായിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നപ്പോഴായിരുന്നു ശ്വാസം നിലച്ച സംഭവമുണ്ടായത്. വനാതിര്‍ത്തിയിലെ തിണ്ടില്‍ നിന്ന് പെട്ടെന്ന് ജോസിന് മുന്നിലേക്ക് കടുവ എടുത്ത് ചാടുകയായിരുന്നു. ഓടി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ജോസ് പറയുന്നു.
കടുവ വീണ്ടും ചാടിയെങ്കിലും ഒപ്പമുണ്ടായിരുന്ന ചെറിയ നായ സമീപത്തുള്ള ചാലിലേക്ക് വീണു. വലിയ നായ ഉച്ചത്തില്‍ കുരച്ചതോടെ ഈ കടുവ രക്ഷപ്പെടുകയായിരുന്നു. അതേസമയം രാത്രി മാത്രമാണ് കടുവ പുറത്തിറങ്ങുന്നത്. അതുകൊണ്ട് പിടിക്കുന്നതിന് വനംവകുപ്പിനും പരിമിതികളുണ്ട്.
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
അതേസമയം കടുവയെ പിടിക്കാത്തതിനെ തുടര്‍ന്ന് ചീരാല്‍, മുണ്ടക്കൊല്ലി മേഖലയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതുവരെ ഒന്‍പത് കന്നുകാലികളെയാണ് കടുവ പിടികൂടിയത്. ഈ കടുവ എവിടെയാണ് ഉള്ളതെന്ന് അറിയാതെ നട്ടം തിരിയുകയാണ് വനംവകുപ്പ്. കടുവ വനാതിര്‍ത്തിയില്‍ ഉണ്ടാകാമെന്നും, ഇരതേടി വീണ്ടും നാട്ടിന്‍പുറങ്ങളിലേക്ക് എത്തിയേക്കാമെന്നുമാണ് വനംവകുപ്പിന്റെ നിഗമനം.
കടുവയെ ട്രാക്ക് ചെയ്യുന്ന വിദഗ്ധ സംഘം വനത്തില്‍ തിരച്ചില്‍ തുടരുകയാണ്. നേരില്‍ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിന് അനുമതി കിട്ടിയിട്ടുണ്ട്. കടുവയുടെ സഞ്ചാര പഥം കണ്ടെത്തി രൂപരേഖ തയ്യാറാക്കി, രാത്രികാല പട്രോളിംഗും സംഘത്തിന് കൈമാറി.
ഏറുമാടങ്ങള്‍ അടക്കം സ്ഥാപിച്ച് കടുവാ നിരീക്ഷണം നടക്കുന്നുണ്ട്. അതേസമയം കടുവ പകല്‍ നേരങ്ങളില്‍ ഇറങ്ങാതെ തന്ത്രപരമായിട്ടാണ് നീങ്ങുന്നത്. ചിലപ്പോള്‍ മൂന്ന് ദിവസങ്ങളോളം ഇവ പുറത്തിറങ്ങാറില്ല. വളര്‍ത്തുമൃഗങ്ങളെ പിടിച്ച് വയറുനിറയുന്നതോടെ ഇവ വിശ്രമത്തിലാണ്. ഇതെല്ലാം മയക്കുവെടി വെക്കുന്നതിന് തടസ്സങ്ങളാണ്.
രാത്രിയില്‍ കടുവയെ കണ്ടെത്താനും, മയക്കുവെടി വെക്കാനുള്ള ബുദ്ധിമുട്ട് ഇവര്‍ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നാട്ടുകാര്‍ തന്നെ സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ക്ക് കാവലിരിക്കുകയാണ്. പശുക്കളെയാണ് കടുവ കൂടുതലും ലക്ഷ്യമിടുന്നത്. അതുകൊണ്ട് ഇവയ്ക്ക് നാട്ടുകാര്‍ കാവലിരിക്കുന്നുണ്ട്.












Click it and Unblock the Notifications