വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃഷ്ണഗിരിയിലെ കടുവ മീനങ്ങാടിയിലെത്തി, മയക്കുവെടി സാധിക്കാതെ വനംവകുപ്പ്

Google Oneindia Malayalam News

കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ നാടുവിറപ്പിച്ച് കൊണ്ടിരിക്കുന്ന കടുവ അപ്രതീക്ഷിതമായി മീനങ്ങാടിയില്‍ കണ്ടെത്തി. പഞ്ചായത്തിലെ ചൂരിമലക്കുന്നിലാണ് കടുവയെ കണ്ടത്. എന്നാല്‍ മയക്കുവെടി വെക്കാന്‍ വനംവകുപ്പിന് സാധിച്ചില്ല. വളര്‍ത്തുമൃഗങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ സംഘം തന്നെ കടുവയെ തിരഞ്ഞിറങ്ങിയിരുന്നു.

നേരത്തെ കടുവാ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിലാണ് രാവിലെ മുതല്‍ വന്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ചൂരിമലയില്‍ കടുവയെ കണ്ടെത്തിയത്. ഉച്ചയോടെയായിരുന്നു ഈ കടുവയെ ആ സ്ഥലത്ത് കണ്ടത്. ആ സ്ഥലം മയക്കുവെടി വെക്കാന്‍ പറ്റിയ സ്ഥലമായിരുന്നില്ല.

1

അതേസമയം കടുവയെ കുറച്ച് നേരം വനപാലക സംഘം പിന്തുടര്‍ന്നിരുന്നു. വളഞ്ഞിട്ട് പിടിക്കാനായിരുന്നു പ്ലാന്‍. ബീനാച്ചി എസ്റ്റേറ്റിന് 500 മീറ്റര്‍ അകലെ വരെ കടുവയെ വനപാലക സംഘം പിന്തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കാണാതായി. വൈകീട്ട് വരെ പ്രദേശത്ത് കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

കടുവ ബീനാച്ചി എസ്റ്റേറ്റിലേക്ക് കയറിയതാകാമെന് വനംവകുപ്പ് കരുതുന്നുണ്ട്. ഒരുപക്ഷേ ഇവിടെ സ്ഥിരമായി ഒളിക്കുന്ന സ്ഥലവും ഉണ്ടാകാം. കടുവ പോയ ഭാഗത്ത് വനപാലകര്‍ വൈകീട്ട് മുതല്‍ മുന്‍കരുതലുകള്‍ എടുത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശവും നല്‍കി.

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

കടുവ മറ്റിടങ്ങളിലേക്ക് പോകാമെന്നാണ് നിര്‍ദേശം. രാത്രി കടുവ പുറത്തിറങ്ങുകയാണെങ്കില്‍ മയക്കുവെടി വെക്കാനുള്ള സൗകര്യങ്ങള്‍ അടക്കം റെഡിയാക്കി വെച്ചിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥരെയും ഇവിടെ നിയോഗിച്ചിരുന്നു. രാത്രികാല പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് 18 ആടുകളാണ് ചത്തത്. മൊത്തം 21 ആടുകളെ കടുവ ആക്രമിച്ചിരുന്നു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

എസ്റ്റേറ്റിനുള്ളില്‍ കടുവയെ തിരയുന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ പുറത്തിറങ്ങിയാല്‍ മയക്കുവെടി വെച്ച് പിടിക്കാം. ഈ ഭാഗത്ത് കൂടെ ജനവാസ മേഖലയിലേക്ക് എത്താന്‍ സാധിക്കും. കടുവ വരുന്ന വഴി ഇത് തന്നെയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

തിരച്ചില്‍ വിഭാഗത്തിലെ ഓരോ സംഘത്തിനും തിരച്ചില്‍ നടത്തേണ്ട സ്ഥലങ്ങളെ കുറിച്ചും വിവരം കൈമാറിയിരുന്നു. രാത്രിയിലെ കടുവയുടെ സാന്നിധ്യം അനുസരിച്ചാണ് ഇനി അങ്ങോട്ടുള്ള തിരച്ചില്‍ മുന്നോട്ട് പോകുക. മുപ്പത്തിയഞ്ചില്‍ ഏറെ ക്യാമറുകളും പലയിടത്തായി നിരവധി കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

Wayanad
English summary
tiger evading the trap of forest department it moved krishnagiri to meenangadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X