Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവ തൊട്ടുമുന്നില്‍, ഭയന്ന് വിറച്ച് സഹോദരിമാര്‍, ഓടിരക്ഷപ്പെട്ടു; ഭീതി അവസാനിക്കുന്നില്ല

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും ഭീഷണി ഉയര്‍ത്തി കടുവ. ചീരാലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഈ കടുവ കാണാനില്ലായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് കടുവ. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു സഹോദരിമാരാണ് കടുവയുടെ മുന്നില്‍പ്പെട്ടത്. ഒരു നിമിഷം ഇവര്‍ ഷോക്കിലായിരുന്നു.

പെട്ടെന്ന് തന്നെ ഓടിരക്ഷപ്പെട്ടത് കൊണ്ട് ഇവര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അടുത്ത് തന്നെയുള്ള ഒരു വീട്ടിലേക്കാണ് ഇവര്‍ ഓടിക്കയറിയത്. ഈ കടുവയ്ക്കായി കഴിഞ്ഞ മൂന്ന് ദിവസം തിരച്ചിലിലായിരുന്നു വനംവകുപ്പ്. നാട്ടുകാരോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.

1

അതേസമയം കടുവ വീണ്ടും ഇറങ്ങിയതോടെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയ്ക്കായി ഇവര്‍ രാത്രിയിലും എല്ലായിടത്തും തിരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്തിയിട്ടില്ല. നേരത്തെ കെണി വെച്ചിട്ടും കടുവ കുടുങ്ങിയിരുന്നില്ല. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് കടുവയെ സഹോദരിമാര്‍ കണ്ടത്.

ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം

ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇവര്‍. സാധനങ്ങള്‍ വാങ്ങി മണ്‍പാതയിലൂടെയായിരുന്നു വീട്ടിലേക്ക് സഹോദരിമാരായ സയനയും സഞ്ജനയും വന്നിരുന്നത്. പെട്ടെന്നായിരുന്നു കടുവ ഇവരുടെ കണ്‍മുന്നില്‍ എത്തിയത്. ആകെ സ്തംഭിച്ച് പോയ അവസ്ഥയിലായിരുന്നു ഇവര്‍.

റോഡരികില്‍ ഗര്‍ജ്ജിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു കടുവ. അത് കേട്ടപ്പോള്‍ തന്നെ നല്ല ജീവന്‍ പോയെന്നാണ് ഇവര്‍ പറയുന്നത്. ഒന്നും നോക്കിയില്ലെന്നും, അതിവേഗം ഓടി അടുത്തുള്ള വീട്ടില്‍ ഇവര്‍ അഭയം തേടുകയായിരുന്നു. കടുവ വീണ്ടും ഇറങ്ങിയെന്നറിഞ്ഞ് വനപാലക സംഘവും ഇവിടെത്തെത്തി.സ്ഥലത്തെത്തി അരിച്ചുപെറുക്കിയെങ്കിലും കടുവയെ കിട്ടിയില്ല.

കൈലാസം കുന്നിലേക്ക് കടുവ നീങ്ങിയതായി ഇതിനിടെ വിവരം ലഭിച്ചു. അവിടെയും വനപാലകര്‍ എത്തി കടുവയെ തിരഞ്ഞു. പക്ഷേ കണ്ടെത്തിയില്ല. ദിവസങ്ങളായി വനംവകുപ്പിനെ വട്ടം ചുറ്റിക്കുകയാണ് കടുവ. കെണിവെച്ചെങ്കിലും കുടുങ്ങിയില്ല.

ഇനി മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായുള്ള ഉത്തരവ് നേരത്തെ ലഭിച്ചതാണ്. എന്നാല്‍ പകല്‍ നേരങ്ങളില്‍ കടുവയെ കണ്ടെത്തണമെന്നതാണ് വെല്ലുവിളി. അത് സാധ്യമാകുമോ എന്ന് ഉറപ്പില്ല. രാത്രിയായാല്‍ കടുവയെ പിന്തുടര്‍ന്ന് മയക്കുവെടി വെക്കുക സാധ്യമായ കാര്യമല്ല.

നാട്ടുകാരാണെങ്കില്‍ കടുവ പിടിക്കാത്തതില്‍ രോഷത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ച്ച ഈ പ്രദേശത്തെ ആകെ കടുവ വിറപ്പിക്കുകയാണ്. ചീരാല്‍, മുണ്ടക്കൊല്ലി, പ്രദേശങ്ങളിലാണ് കടുവാ ശല്യം കൂടുതല്‍. വളര്‍ത്തുമൃഗങ്ങളെയാണ് കൂടുതലായും ഇവ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+