മേപ്പാടിയില്‍ വീണ്ടും കടുവയിറങ്ങി, പശുവിനെ കൊന്നു; ജനങ്ങള്‍ക്ക് ഭീതി
മേപ്പാടി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം മേപ്പാടിയില്‍ വീണ്ടും കടുവയിറങ്ങി. ചുളിക്ക മേഖലയിലാണ് കടുവ എത്തിയിരിക്കുന്നത്. ഇവിടെ പശുവിനെ കടുവ കൊന്നു. കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ വിറപ്പിച്ച് കടുവയിറങ്ങിയത്. വീണ്ടും കടുവയെത്തിയതോടെ നാട്ടുകാര്‍ രോഷത്തിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. എത്രയും വേഗം കടുവയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുവ ഇറങ്ങി പശുവിനെ കൊന്നു എന്നറിഞ്ഞെത്തിയ, സ്ഥലം സന്ദര്‍ശിക്കാനായി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാര്‍ തടഞ്ഞ് വെച്ചത്. അതേസമയം കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം വനംവകുപ്പിന്റെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ തല്‍ക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചിരിക്കുകയാണ്. വൈകീട്ടോടെയായിരുന്നു കടുവ പശുവിനെ ആക്രമിച്ചത്.

കടുവയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ക്ക് ഭയമാണ്. പശു എട്ട് മാസത്തോളം ഗര്‍ഭിണിയായിരരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പശുവിന്റെ ജഡത്തിന് സമീപത്തായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാണ് മടങ്ങിയത്. കടുവയെ എത്രയും പെട്ടെന്ന് പിടിക്കാനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. നിരീക്ഷണ ക്യാമറകളില്‍ കടുവയെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പശുവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചത്.
സ്വകാര്യ വ്യക്തിയുടേതാണ് ഈ പശു. ഇയാളുടെ മറ്റൊരു പശുവിനെ മാര്‍ച്ച് അഞ്ചിനും കടുവ കൊന്നിരുന്നു.നാസര്‍ എന്ന ഈ വ്യക്തിക്ക് കടുവ കാരണം വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഇയാളുടെ ഏഴ് പശുക്കളെയാണ് വന്യമൃഗങ്ങള്‍ കൊന്നത്. അതേസമയം നാട്ടുകാര്‍ ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന വിലയിരുത്തലിലാണ്. തോട്ടം തൊഴിലാളികളാണ് ഇവിടെ ഭൂരിഭാഗവും. തേയിത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ഈ മേഖല.
അതേസമയം ജീവന്‍ പണയെ വെച്ചാണ് തോട്ടം തൊഴിലാളികള്‍ ജോലി യ്യെുന്നത്. കടുവ മാത്രമല്ല ഇവിടെ പ്രശ്‌നം. കാട്ടാനകളും, പുലികളും ഇവ സ്ഥിരരമായി വരാറുണ്ട്. കരിമ്പുലിയുടെ സാന്നിധ്യവുമുണ്ടെന്നാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. പതിമൂന്നിന് രാത്രിയില്‍ പുലിയെ കണ്ടിരുന്നു. റോഡരികിലെ മരത്തിന് സമീപത്തായിട്ടായി കിടന്ന പുലി, വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ കാട്ടിലേക്ക് മറയുകയായിരുന്നു.












Click it and Unblock the Notifications