Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വിട്ടൊഴിയാതെ കടുവാ ഭീഷണി: വനംവകുപ്പ് പോരെന്ന് നാട്ടുകാര്‍, കൂട് വെക്കാന്‍ ആവശ്യം

കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായുണ്ടാവുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ രോഷത്തില്‍. പട്ടാപ്പകന്‍ മൈലമ്പാടിയില്‍ കടുവ പശുവിനെ ആക്രമിച്ചതോടെ പ്രദേശവാസികളും ആശങ്കയിലാണ്. പുല്ലു തിന്നാനായി കെട്ടിയിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനയും കടുവയും പലയിടങ്ങളിലായി ആക്രമണം നടത്തിയിരുന്നു.

1

മൈലമ്പാടി മണ്ടകവയലിലാണ് ഇന്നലെ പശുവിനെ കടുവ ആക്രമിച്ചത്. അഞ്ച് വയസ്സ് പ്രായമുള്ള കറവ പശുവാണിത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്. അതാണ് നാട്ടുകാരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

രാത്രിയോ നേരം ഇരുട്ടുമ്പോഴോ അല്ല കടുവയിറങ്ങുന്നത്. ഇവ മൃഗങ്ങളെ മാത്രമല്ല, നാട്ടുകാരെയും ആക്രമിക്കുമോ എന്ന് ഭയമുണ്ട്. വീട്ടില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയായിട്ടാണ് ആദിവാസി വിഭാഗത്തിന് പതിച്ച് നല്‍കിയ താമസക്കാരില്ലാത്ത സ്ഥലം.

ഇവിടെയാണ് ബാലകൃഷ്ണന്‍ പശുവിനെ കെട്ടിയിരുന്നത്. ഒരു പശു മാത്രം വീട്ടിലേക്ക് തിരിച്ചെത്തിയതോടെയാണ് അടുത്ത പശുവിനെ തിരഞ്ഞ് വീട്ടുകാര്‍ എത്തിയത്. ഈ സമയത്ത് നിലത്ത് വീണ് കിടക്കുകയായിരുന്നു പശു. ഇതോടെയാണ് ഇവര്‍ ആക്രമണ വിവരം അറിഞ്ഞത്.

അതേസമയം കടുവയുടെ ആക്രമണത്തില്‍ പശുവിന്റെ ഇടതുകാലിന് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കടുവയെ പിടിക്കാന്‍ പ്രദേശത്ത് കൂടി വെക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.

കടുവയുടെ സാന്നിധ്യം ആഴ്ച്ചകളായി ഉണ്ടായിട്ടും കൂട് സ്ഥാപിച്ച് പടിക്കാന്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. മേഖലയില്‍ ക്ഷീര കര്‍ഷകര്‍ ഏറെയുള്ള പ്രദേശത്ത് കന്നുകാലികളെ വളര്‍ത്തുന്നവരാണ് ഏറെയും. അതുകൊണ്ട് തന്നെ കന്നുകാലികള്‍ക്ക് പുല്ലിനായി പകല്‍ നേരങ്ങളില്‍ പോലും പോകും ഇവര്‍ക്ക് ഭയം വന്നിരിക്കുകയാണ്.

മൈലമ്പാടിയിലും സമീപ പ്രദേങ്ങളിലും കടുവയുടെ സാന്നിധ്യം പതിവാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച പ്രദേശത്ത് വീടിന്റെ മുമ്പിലെ സിസിടിവി ക്യാമറയില്‍ കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിലൊന്നും കടുവയുടെ ദൃശ്യം ഇതുവരെ പതിഞ്ഞിട്ടില്ല.

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

വനംവകുപ്പ് കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്നാണ് പറയുന്നത്. നേരത്തെ പശുക്കിടാവിനെ എകെ ജംഗ്ഷനില്‍ കടുവ കൊന്നിയിരുന്നു. പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരവും തെരുവില്‍ ഇറങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+