Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് കോളടിച്ച് വയനാട് ജില്ല; ടൂറിസത്തിന് വന്‍ ഉണര്‍വ്, ടിക്കറ്റ് വരുമാനം 30 ലക്ഷം

കല്‍പ്പറ്റ: ഓണം ആഘോഷ വേളയില്‍ വലിയ നേട്ടവുമായി വയനാട് ജില്ല. ടൂറിസം മേഖലയിലാണ് ഈ നേട്ടം. അഞ്ച് ദിവസത്തെ ഓണം അവധി സമയത്ത് ജില്ലയില്‍ എത്തിയത് 75000ത്തിലധികം വിനോദ സഞ്ചാരികളാണ്. വലിയ ഒഴുക്കാണ് വിനോദ സഞ്ചാരികളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്.

റെക്കോര്‍ഡ് വരുമാനവും ഇതേ തുടര്‍ന്ന് ജില്ലയ്ക്ക് ലഭിച്ചു. ടിക്കറ്റ് ഇനത്തില്‍ മുപ്പത് ലക്ഷത്തിലേറെ രൂപയാണ് വരുമാനമായി ലഭിച്ചത്. ജില്ലയ്ക്ക് അടുത്ത കാലത്തൊന്നും ഇല്ലാത്ത നേട്ടമാണ് വരുമാനത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

1

കൊവിഡ് കാലത്തിന് ശേഷം ജില്ലയ്ക്ക് വലിയ നേട്ടമാണ് ടൂറിസം മേഖലയില്‍ നിന്നുണ്ടായിരിക്കുന്നത്. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഏഴാം തിയതി മുതല്‍ 11 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും സഞ്ചാരികള്‍ ജില്ലയിലേക്ക് എത്തിയത്. ഡിടിപിസിക്ക് കീഴില്‍ ജില്ലയിലുള്ള 9 കേന്ദ്രങ്ങളില്‍ മാത്രം 40104 വിനോദ സഞ്ചാരികളാണെത്തിയത്.

23,56065 രൂപയാണ് വരുമാനമായി ലഭിച്ചത്. ഓണക്കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളെല്ലാം വയനാട്ടിലായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ നേട്ടമുണ്ടായി.

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍

അതേസമയം വനംവകുപ്പ്, ജലസേനച വകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവയുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സഞ്ചാരികള്‍ കൂടിയാകുമ്പോള്‍ 75000ത്തിന് മുകളിലാവും സഞ്ചാരികളുടെ എണ്ണം.

ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍

കാരാപ്പുഴ ഡാം, ബാണാസുര സാഗര്‍ ഡാം, എന്നിവിടങ്ങളിലെല്ലാം ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ള ഇടങ്ങളാണ്. വന്‍ റെക്കോര്‍ഡാണ് ഇത്തവണ സഞ്ചാരികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അയ്യായിരത്തിലേറെ സഞ്ചാരികള്‍ വരെ ഇവിടങ്ങളില്‍ എത്തിയ ദിവസങ്ങളുണ്ടായിട്ടുണ്ട്.

എടയ്ക്കല്‍ ഗുഹയില്‍ 1920 പേര്‍ക്ക് മാത്രം ഒരു ദിവസം പ്രവേശം അനുവദിക്കുന്നത്. അതുകൊണ്ട് നിരവധി പേരാണ് ഇവിടെ സന്ദര്‍ശിക്കാനാവാതെ മടങ്ങുന്നത്. പൂക്കോട് തടാകം. പഴശ്ശിപാര്‍ക്ക്, കാന്തന്‍പാറ വെള്ളച്ചാട്ടം, കറലാട് തടാകം, ചീങ്ങേരി അഡ്വഞ്ചര്‍ ടൂറിസം, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, മാവിലാംതോട് പഴശ്ശിസ്മാരകം, ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവയാണ് ഡിടിപിസിക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍.

എല്ലായിടത്തും ഇത്തവണ മികച്ച വരുമാനം നേടാനായി. അത് മാത്രമല്ല വന്‍ തിരക്കുമുണ്ടായി. പൂക്കോട് തടാകത്തിലും എടയ്ക്കല്‍ ഗുഹയിലുമാണ് വന്‍ തിരക്കുണ്ടായത്.

മഴ പൂര്‍ണമായും മാറി നില്‍ക്കാത്തത് കൊണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലുമടക്കം ചെലവഴിച്ചവരും ഏറെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷ കാലവും ഓണത്തിന്റെ സമയത്ത് ഇവിടെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത്തവണ അതെല്ലാം മാറുകയും, വലിയ തിരക്ക് അനുഭവപ്പെടുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+