വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളുടെ വാക്‌സിനേഷനില്‍ കുതിപ്പ്, നൂറ് ശതമാനത്തിലേക്ക് എത്തി വയനാട്, വന്‍ നേട്ടം

Google Oneindia Malayalam News

കല്‍പ്പറ്റ: രാജ്യം മുഴുവന്‍ വാക്‌സിനേഷന്‍ അതിവേഗം മുന്നോട്ട് പോവുകയാണ്. കേരളത്തിലും അതിലും വേഗത്തിലാണ് വാക്‌സിനേഷന്റെ കുതിപ്പ്. വയനാട്ട് ഇക്കാര്യത്തില്‍ അപൂര്‍വമായൊരു നേട്ടത്തിലേക്കാണ് കുതിക്കുന്നത്. കുട്ടികളുടെ വാക്‌സിനേഷനില്‍ വന്‍ കുതിപ്പാണ് ജില്ലയില്‍ നടക്കുന്നത്. കൊവിഡ് മൂന്നാം തരംഗം ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വയനാട്ടിലെ വാക്‌സിനേഷന്‍ അതിവേഗമാണ് നൂറ് ശതമാനത്തിലേക്ക് എത്തുന്നത്. പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനാണ് നൂറ് ശതമാനത്തിലേക്ക് അടുക്കുന്നത്. ജില്ലയെ സംബന്ധിച്ച് ഇത് സുപ്രധാന നേട്ടം കൂടിയാണ്.

യുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനംയുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനം

1

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 86.4 ശതമാനം കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന പറഞ്ഞു. ഇതുവരെ 25327 കുട്ടികള്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കിയത്. ജനുവരി മൂന്നിനായിരുന്നു കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചത്. ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടക്കം വാക്‌സിനേഷന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. മൂന്നാം തരംഗത്തില്‍ കുട്ടികളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ വരുന്നതെന്ന കാര്യവും ആരോഗ്യ വകുപ്പ് കാര്യമായി പരിഗണിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

അതേസമയം ജില്ലയില്‍ വാക്‌സിനേഷന്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുകയാണ് ചെയ്തത്. ഇതിലൂടെയാണ് ഇത്ര വലിയ നേട്ടം സ്വന്താമാക്കുന്നത്. പതിനാറ് ദിവസം കൊണ്ടാണ് ഇത്രയധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും, ഇത് സംസ്ഥാന തലത്തില്‍ തന്നെ ഒന്നാമതാണെന്നും ഡിഎംഒ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കണക്കുകള്‍ ആരോഗ്യ വകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ വയനാട്ടില്‍ 14 ശതമാനത്തോളം കുട്ടികളാണ് മാത്രമാണ് ഇനി വാക്‌സിനെടുക്കാന്‍ ഉള്ളത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം ഒരു സ്‌കൂളില്‍ അഞ്ഞൂറില്‍ അധികം കുട്ടികള്‍ വാക്‌സിന്‍ എടുക്കാനുണ്ടെങ്കില്‍ മാത്രമേ പ്രത്യേക ക്യാമ്പിന്റെ ആവശ്യമുള്ളൂ.

ജില്ലയിലെ ഒരു സ്‌കൂളിലും ഈ സാഹചര്യമില്ലാത്തതിനാല്‍ വാക്‌സിനെടുക്കാന്‍ അവശേഷിക്കുന്നവരെ കണ്ടെത്തി അധ്യാപകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവരെ തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ച് കുത്തിവെപ്പ് നല്‍കാനുള്ള സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. അതേസമയം കരുതല്‍ ഡോസ് വാക്‌സിന്‍ വിതരണവും വേഗത്തില്‍ ജില്ലയില്‍ നടക്കുന്നുണ്ട്. ഇതുവരെ 7582 പേര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, അറുപത് വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ വാക്‌സിന്‍ നല്‍കിയത്. പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

Wayanad
English summary
vaccination of children may reach 100 percent in wayanad soon says district administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X