കോണ്‍ഗ്രസിന് കേരളത്തില്‍ വനിതകളില്ല, പ്രിയങ്ക ഗാന്ധിക്ക് സ്ഥാനാര്‍ഥിയാവേണ്ടി വന്നെന്ന് നവ്യ ഹരിദാസ്
നിലമ്പൂര്‍: വയനാട്ടില്‍ പ്രചാരണം കരുത്തുറ്റതാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് നവ്യ ഉന്നയിച്ചത്. വയനാട്ടിലെ വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ പരിഹാരം കാണാന്‍ യുഡിഎഫിന് സാധിച്ചില്ലെന്നും എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ബിജെപിയുടെ നിലമ്പൂര്‍ മേഖലാ നേതൃ യോഗം നടന്നിരുന്നു. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടായിരുന്നു നവ്യയുടെ പ്രതികരണം. കേരളത്തില്‍ നിന്നും വനിതാ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസിന് കിട്ടാനില്ല. അതുകൊണ്ടാണ് അവര്‍ക്ക് വനയാട്ടില്‍ മത്സരിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ ദേശീയ തലത്തില്‍ നിന്ന് കൊണ്ടുവരേണ്ടി വന്നതെന്നും നവ്യ പരിഹസിച്ചു.

വയനാട്ടില്‍ ഈ ഉപതിരഞ്ഞെടുപ്പിന്റെ ആവശ്യം തന്നെ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ചേര്‍ന്നാണ്. ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടാക്കിയതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്. തന്റെ സഹോദരി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയതും രാഹുല്‍ ഗാന്ധി തന്നെയാണ് നവ്യ ഹരിദാസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പേ തന്നെ രാഹുല്‍ എടുത്ത ഈ തീരുമാനത്തെ നേരത്തെ ബിജെപി തന്നെ രാഹുലിനെ വിമര്‍ശിച്ചിരുന്നു. അതേസമയം വിജയിച്ചാല്‍ എന്താണ് വയനാടിന് ചെയ്യുകയെന്നും നവ്യ വെളിപ്പെടുത്തി. വിജയിച്ചാല്‍ വയനാട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണും. നിലമ്പൂര്‍-നഞ്ചന്‍കോട് പാതന്‍ യാഥാര്‍ത്ഥ്യമാക്കാനും മുന്‍ഗണന നല്‍കുമെന്നും നവ്യ പറഞ്ഞു.
അതേസമയം വയനാട്ടുകാര്‍ക്ക് സ്വന്തം എംപിയോട് പരിഭാഷയില്ലാതെ കാര്യങ്ങള്‍ പറയാന്‍ അവസരം ലഭിക്കണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി. ബിജെപിയും യുഡിഎഫും പ്രചാരണത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട്. യുഡിഎഫ് ജയം ഉറപ്പാണെന്ന് പറയുമ്പോള്‍ തന്നെ മുന്നണി ജാഗ്രതയിലാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി വലിയ സൗകര്യം ഇവിടെയുണ്ട്.
ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയും ബുധനാഴ്ച്ചയാണ് പ്രചാരണം ആരംഭിച്ചത്. 2014ല്‍ മത്സരിക്കാന്‍ എത്തിയതിന്റെ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. വടക്കേ വയനാട്ടിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയുമായിഎത്തിയത്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പരിധിയിലായിരുന്നു തുടക്കം.
മണ്ഡലങ്ങളിലെ പ്രധാന തൊഴില്‍ സ്ഥാപനങ്ങളിലെത്തി സത്യന്‍ മൊകേരി തൊഴിലാളികളോടും വോട്ട് അഭ്യര്‍ത്ഥിച്ചു. നടവയല്‍ സിഎം കോളേജിലെത്തി വിദ്യാര്‍ത്ഥികളോടും അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. മാനന്തവാട് ഗവ കോളേജ്, പികെ കാളന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയും വിദ്യാര്‍ത്ഥികളെ കണ്ടു.












Click it and Unblock the Notifications