വയനാട്ടിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അവസാനമില്ല, നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല
കല്‍പ്പറ്റ: ഓണം പടിവാതില്‍ക്കല്‍ എത്തിയിട്ടും വയനാട്ടിലെ കര്‍ഷകരുടെ ദുരിതത്തില്‍ മാറ്റമില്ല. ഇതുവരെ അര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കാലവര്‍ഷത്തില്‍ നശിച്ചതാണ് ഇവരുടെ കൃഷി. വയനാടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലായിടത്ത് നിന്ന് ആഹ്വാനങ്ങളുണ്ട്. പക്ഷേ കര്‍ഷകര്‍ക്ക് ഇതുവരെ അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്നതാണ് സങ്കടകരമായ കാര്യം.
ഇത്തവണത്തെ ഓണം ഏറെ പ്രതിസന്ധിയാവുമെന്ന സൂചനയാണ് ഓരോ കര്‍ഷകനും നല്‍കുന്നത്. എത്ര നാള്‍ ഇനിയും നഷ്ടപരിഹാര തുകയ്ക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ തുകയാണ് കുടിശ്ശികയായി കിട്ടാനുള്ളത്.

നഷ്ടപരിഹാരം എന്ന് കിട്ടുമെന്ന് കര്‍ഷകര്‍ ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയാണ് കാര്‍ഷിക വകുപ്പ്. ഈ തുക എന്ന് കര്‍ഷകര്‍ക്ക് കൈമാറുമെന്ന് പോലും അവര്‍ക്ക് ധാരണയില്ല. ഇത്തവണത്തെ നഷ്ടം മാത്രമല്ല മുന്‍ വര്‍ഷങ്ങളിലേതും കിട്ടാനുണ്ട്. 2021ലെ കാലവര്‍ഷക്കെടുതി മുതലുള്ള തുകയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.
കൃഷി മന്ത്രിയെ നേരില്‍ പലതവണ കര്‍ഷക സംഘടനാ പ്രതിനിധികള്‍ ജില്ലയില്‍ എത്തിയപ്പോള്‍ കണ്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് എത്തിയ നവകേരള സദ്ദസിലും കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ നടപടിക്കായി ജില്ലാ കൃഷി ഓഫീസര്‍ക്ക് പരാതി കൈമാറിയെന്ന മറുപടി മാത്രമാണ് ലഭിച്ചത്. കര്‍ഷകര്‍ ഈ മറുപടിയില്‍ നിരാശയിലാണ്.
അതേസമയം കര്‍ഷകര്‍ക്കുള്ള തുക ലഭിക്കണമെങ്കില്‍ ധനകാര്യ വകുപ്പില്‍ നിന്ന് തുക അനുവദിക്കേണ്ടി വരും. ഇത് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വരവ് വെച്ച് നല്‍കുകയാണ് ചെയ്യുക. എന്നാല്‍ സര്‍ക്കാരിന് ഈ തുക നല്‍കുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥയില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
സര്‍ക്കാരിന് പല കാര്യങ്ങളിലും അധിക ചെലവുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കര്‍ഷകന് നല്‍കാനുള്ള തുക എന്തുകൊണ്ട് നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ചോദിക്കുന്നവരുണ്ട്. 2021 ജൂലായ് വരെയുള്ള തുകയാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഇനിയുള്ള കുടിശ്ശിക തീര്‍ക്കണമെങ്കില്‍ 13 കോടിയെങ്കിലും അനുവദിക്കണം. ജില്ലയില്‍ വാഴകൃഷിക്കാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.
പത്ത് കോടിയിലേറെ രൂപയാണ് വാഴക്കര്‍ഷകര്‍ക്ക് മാത്രമായി നഷ്ടപരിഹാരമായി ലഭിക്കാനുള്ളത്. നഷ്ടം ലക്ഷങ്ങളുടേതാണെങ്കിലും നഷ്ടപരിഹാരം പലപ്പോഴും തുച്ഛമായ തുക മാത്രമാണ് ലഭിക്കുക. പലപ്പോഴും നഷ്ടപരിഹാര തുക ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്.
ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ച് നഷ്ടം മനസ്സിലാക്കാരുണ്ട്. എന്നാല്‍ നഷ്ടം വലുതാണെന്ന് ബ ാേധ്യപ്പെട്ടാലും കുടിശ്ശിക നല്‍കാന്‍ വര്‍ഷങ്ങളുടെ കാലതാമസമാണ് ഉണ്ടാവുന്നത്. പലരും നാമമാത്രമായ തുക കാരണം നഷ്ടപരിഹാരത്തിന് അപേക്ഷിക്കാറുപോലുമില്ല. ഈ വര്‍ഷം മാത്രം ഉണ്ടായിരിക്കുന്നത് അഞ്ച് കോടിയിലേറെ രൂപയുടെ കൃഷി നാശമാണ്.












Click it and Unblock the Notifications