വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ തുടങ്ങിയതോടെ കുറുമ്പാലക്കോട്ട ഭീതിയില്‍; അന്ന് ഭൂമിയില്‍ കിലോമീറ്ററോളം നീളുന്ന വിള്ളല്‍

  • By News Desk
Google Oneindia Malayalam News

പനമരം: കാലവര്‍ഷം ആരംഭിച്ചതോടെ ഭീതിയിലായിരിക്കുകയാണ് കുറുമ്പാലക്കോട്ട നിവാസികള്‍. കഴിഞ്ഞ വര്‍ഷം തകൃതിയായി പെയ്ത മഴയിലും മണ്ണിടിച്ചലിലും ഉണ്ടായ വലിയ ദുരിതത്തെ അതിജീവിച്ച പ്രദേശവാസികള്‍ ഇത്തവണ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. കഴിഞ്ഞ തവണ പെയ്ത മഴയില്‍ പല വീടുകള്‍ക്കും കേട്പാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇത്തവണ പലരും താമസം മാറുന്നതിനായി വാടക വീടുകള്‍ ബുക്ക് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഉണ്ടായ മലയിടിച്ചലില്‍ ഭൂമി വിണ്ട് കീറുകയും ഒട്ടേറെ സ്ഥലങ്ങള്‍ നിരങ്ങി നിങ്ങുകയും ചെയ്തിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മലമുകളില്‍ ചെറുതും വലുതുമായ 14 ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന് പുറമേയാണ് മലയില്‍ വിള്ളലുണ്ടായത്.

rain

പനമരം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കംപ്രഷന്‍മുക്ക്, കരടികുഴി, കുരമ്പാല തുടങ്ങിയ പ്രദേശങ്ങളിലാണ് കിലോമീറ്ററുകളോളം നീളത്തില്‍ വലയിടങ്ങളിലായി വിള്ളല്‍ രൂപപ്പെട്ടത്.

Recommended Video

cmsvideo
Heavy Rain Prediction in Kerala | Oneindia Malayalam

മുമ്പ് പലപ്പോഴായി ഉണ്ടായ ഉരുള്‍പൊട്ടലിന് തുടര്‍ന്ന് വലിയ പാറകള്‍ കുത്തനെയുള്ള ചെരിവില്‍ മരങ്ങളിലും മറ്റും തടഞ്ഞ് നില്‍ക്കുന്നതും ഭീഷണിയാണ്. കുറുമ്പാലകോട്ട മലമുകളില്‍ പ്രധാനമായും കാരക്കുന്ന്, കള്ളന്തോട് ഭാഗങ്ങളില്‍ രണ്ട് ഇടങ്ങളിലും മലമുകളിലെ ക്ഷേത്രത്തിന് സമീപവുമാണ് ഉരുള്‍പൊട്ടിയത്. ഇതില്‍ കൂറ്റന്‍ പാറകല്ലുകളും മണ്ണും വെള്ളവും കുത്തിയൊഴുകി നിരവധി കൃഷിയിടങ്ങളും റോഡും നശിക്കുകയും ചെയ്തു.

ആറ് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ വര്‍ഷം കുറുമ്പാലക്കോട്ടയില്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തവണ
വയനാട്ടില്‍ വടക്കു മുതല്‍ പടിഞ്ഞാറ്, തെക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ ഭാഗത്തും അതി തീവ്ര വഴയുണ്ടായാല്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന പഠന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിരന്തരമായി തുടരുന്ന വന നശീകരണവും ഏകവിള തോട്ടങ്ങളും കൂടുതല്‍ പ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാക്കിയെന്നും മേപ്പാടി, മുപ്പൈനാട്, വൈത്തിരി, പൊഴുതന, വെള്ളമുണ്ട്, തൊണ്ടര്‍നാട്, മാനന്തവാടി, തിരുനെല്ലി, മുത്തില്‍, കോട്ടത്തറ പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടലിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന കുന്നുകളും ചരിവുകളും നിറഞ്ഞ വയനാടന്‍ ഭൂപ്രദേശം അതീവ മഴയെ താങ്ങുന്നതിന് പ്രാപതി കുറഞ്ഞവയാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വയനാടിന്റെ ചില ഭാഗങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചിരുന്നുവെന്നും പഠന സംഘം കണ്ടെത്തി.

സുശാന്ത് ബീഹാര്‍ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു?; ബന്ധുവിന്റെ വെളിപ്പെടുത്തല്‍സുശാന്ത് ബീഹാര്‍ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു?; ബന്ധുവിന്റെ വെളിപ്പെടുത്തല്‍

പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം... കാരണം ആഷിക് അബുവും, വാരിയൻകുന്നത്തും; സന്ദീപ് വാര്യരും രംഗത്ത്പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം... കാരണം ആഷിക് അബുവും, വാരിയൻകുന്നത്തും; സന്ദീപ് വാര്യരും രംഗത്ത്

Wayanad
English summary
Wayanad:Kurumbalakotta Is In fear as the rain Begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X