വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈക്കിലെത്തി വൃദ്ധയുടെ മാലമോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍; പ്രതികളെ കുടുക്കിയത് സിസിടിവി ദൃശ്യം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി പാല്‍വെളിച്ചത്ത് ഒറ്റക്ക് താമസിച്ചുവരികയായിരുന്ന 80 വയസുള്ള വിധവയായ വൃദ്ധയുടെ മാലമോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മാനന്തവാടി അഞ്ചാംമൈല്‍ ചെമ്പോക്കണ്ടി ഹാരിസ് (39), ചക്കര സുബൈര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കവര്‍ച്ചക്കും, വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തത്.

പാല്‍വെളിച്ചം സ്വദേശിയായ കൊച്ചുപുരയ്ക്കല്‍ ഗൗരിയുടെ മാലയാണ് ബൈക്കിലെത്തിയ പ്രതികള്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. ജൂലൈ 28നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവം നടന്നതിന് ശേഷം സമീപത്തെ വീട്ടില്‍ നിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പാല്‍ വെളിച്ചം റേഷന്‍ കടക്ക് സമീപമായിരുന്നു ഗൗരി താമസിച്ചുവന്നിരുന്നത്.

Haris and Subir

വീട്ടില്‍ പരിചയം നടിച്ച് കയറി ചെന്നതിന് ശേഷം മാലയും തട്ടിപ്പറിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. മോഷണത്തിനിടെ ഗൗരി തടഞ്ഞത് കൊണ്ട് മാലയുടെ പകുതി ഭാഗവുമായാണ് പ്രതികള്‍ കടന്നുകളഞ്ഞത്. അതുകൊണ്ട് തന്നെ രണ്ടേമുക്കാല്‍ പവന്റെ മാലയുടെ പകുതി ഭാഗമാണ് പ്രതികള്‍ക്ക് ലഭിച്ചത്. യുവാക്കള്‍ കന്നുകാ ലുകളെ വില്‍ക്കാനുണ്ടോയെന്ന് അന്വേഷിച്ച് പ്രദേശത്തെ മിക്കവീടുക ളിലും കയറിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു.

ഇങ്ങനെ പരിചയം സ്ഥാപിച്ച ശേഷമാണ് ഗൗരിയുടെ വീട്ടില്‍ സംഘമെത്തിയത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളില്‍ ഒരാളാണ് വീട്ടില്‍ കയറിയതെന്നും മറ്റേയാള്‍ ബൈക്കില്‍ തന്നെയിരിക്കുകയായിരുന്നുവെന്നുമാണ് ഗൗരിയുടെ മൊഴി.

Wayanad
English summary
Wayanad Local News; Youths arrested by police for theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X