വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് കടുത്ത വരള്‍ച്ചയിലേക്ക്: പ്രതിരോധ നടപടികളുമായി ജില്ലാഭരണകൂടം; കുഴല്‍കിണര്‍ നിര്‍മ്മാണം നിരോധിച്ചു; വാട്ടര്‍ കിയോസ്‌ക്കുകള്‍ ലഭ്യമാക്കാനും നടപടി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വേനല്‍ കനത്തതോടെ വയനാട് കടുത്ത വരള്‍ച്ചയിലേക്ക്. പുഴയിലും ജലസ്രോതസ്സുകളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. കബനി, പനമരം പുഴ, നരസിപ്പുഴ, കരമാന്‍തോട് തുടങ്ങിയ പ്രധാന ജലസ്രോതസ്സുകളിലെല്ലാം വന്‍തോതില്‍ ജലനിരപ്പ് താഴ്ന്നുകഴിഞ്ഞു. കാര്‍ഷികമേഖലയിലെയും ജലക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയം ഏറ്റവും ശക്തമായിരുന്ന പഞ്ചായത്തുകളിലൊന്നായ പൊഴുതനയില്‍ പൊതുജലസ്രോതസ്സുകളില്‍ നിന്നും കാര്‍ഷികവൃത്തിക്കായുള്ള ജലസേചനമടക്കം നിരോധിച്ചിരിക്കുകയാണ്. കുടിവെള്ളത്തിനായി പലയിടത്തും ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. കുടിവെളളക്ഷാമവും ജലസേചന പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു.

ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി മൂന്നാം ദിവസം വീണ്ടും മോഷണക്കേസില്‍ അറസ്റ്റില്‍, പിടിയിലായത് കോട്ടക്കല്‍ സ്വദേശിജയിലില്‍ നിന്നും ഇറങ്ങിയ പ്രതി മൂന്നാം ദിവസം വീണ്ടും മോഷണക്കേസില്‍ അറസ്റ്റില്‍, പിടിയിലായത് കോട്ടക്കല്‍ സ്വദേശി

പ്രധാനമായും ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാകാന്‍ സാധ്യതയുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെളളമെത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 150 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുടിവെളളമെത്തിക്കാനും പദ്ധതിയിടുന്നു. വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ ജലവിതരണ ശൃംഖലകളുടെ അറ്റകുറ്റ പണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ജലനിധിക്ക് കീഴിലുളള പദ്ധതികളില്‍ ആവശ്യമായ ശുദ്ധജലമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

waynad

കുടിവെള്ളക്ഷാമം രൂക്ഷമായ പൊഴുതന ഗ്രാമപഞ്ചായത്തിലെ
പിണങ്ങോട് കുടിവെള്ളം കൊണ്ടുപോകുന്ന സ്‌കൂള്‍കുട്ടികള്‍

പതിനൊന്ന് പഞ്ചായത്തുകളിലായി 186 പദ്ധതികളാണ് ജലനിധിക്കുളളത്. അഞ്ചുകുന്ന്, നെന്‍മേനി, കോട്ടത്തറ എന്നീ പദ്ധതികളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം ചെയ്യാന്‍ സാധിക്കും. അതേസമയം, വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായി ജില്ലയില്‍ മെയ് അഞ്ചുവരെ സ്വകാര്യ ഏജന്‍സികളുടെ കുഴല്‍ക്കിണര്‍ നിര്‍മാണം നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എ. ആര്‍ അജയകുമാര്‍ ഉത്തരവിറക്കി. 2005ലെ ദുരന്തനിവാരണ നിയമം, വകുപ്പ് 30(1) അനുസരിച്ചാണ് ഉത്തരവ്. അതേസമയം, ഭൂഗര്‍ഭ ജലവകുപ്പ് സര്‍വേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളില്‍ വകുപ്പ് നേരിട്ട് കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്‍കുന്നതിനു തടസമില്ല.

Wayanad
English summary
Wayanad to severe drought: District Administration with preventive measures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X