കടുവ പോയപ്പോള്‍ കാട്ടുപന്നിയും കാട്ടാനയും; വയനാട്ടുകാര്‍ കലിപ്പില്‍
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ശല്യം തല്‍ക്കാലം അവസാനിച്ചപ്പോള്‍ വന്യമൃഗങ്ങളെ കൊണ്ട് വീണ്ടും പൊല്ലാപ്പ്. കാട്ടുപന്നിയും കാട്ടാനയും ഒരുപോലെ ശല്യമായിരിക്കുകയാണ്. ദേവാല വാളവയലിലാണ് കാട്ടാന നിരന്തരം ആക്രമണം നടത്തുന്നത്. ഇതോടെ നാട്ടുകാര്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ദേവാലയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഗൂഡല്ലൂര്‍-ബത്തേരി റോഡും നാട്ടുകാര്‍ ഉപരോധിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ഇവിടെ പാപ്പാത്തി കൊല്ലപ്പെട്ടിരിക്കുകയാണ്. അതാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ കാരണം.

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും അറിയിച്ചിരിക്കുകയാണ്. അതേസമയം കാട്ടാനയെ പിടിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗൂഡല്ലൂര്‍ എംഎല്‍എ പൊന്‍ ജയശീലനും കളക്ടറേറ്റിന് മുന്നിലിരുന്ന പ്രതിഷേധിച്ചു. ഇതോടെ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്.
അതേസമയം ആക്രമണം നടത്തുന്ന കാട്ടാനയെ പിടിക്കാന്‍ കളക്ടര്‍ ഇടപെട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് അനുമതി ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിരമായി ഇവിടെ ആക്രമണം നടത്തുന്നത് ഒരു മോഴയാനയാണ്. ഇതിനെ പിടികൂടാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആനയെ മയക്കുവെടിവെച്ച് മുതുമല കടുവസങ്കേതത്തിലെ ഉള്‍ക്കാട്ടിലേക്ക് മാറ്റാനാണ് ഉത്തരവ്. അതേസമയം നാട്ടുകാര്‍ ഈ ഉത്തരവ് വന്നതോടെ ഇവിടെ നടത്തിയ ഉപരോധവും പിന്‍വലിച്ചിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് കഴിഞ്ഞ ദിവസം വൈകീട്ടോടെ തന്നെ ദേവാലയില്‍ എത്തിച്ച് സംസ്‌കരിച്ചു.
കാട്ടുപന്നിയും ഒരുവശത്ത് കര്‍ഷകര്‍ക്ക് ഭീഷണിയാവുന്നുണ്ട്. പനമരം ഭാഗത്ത് നെല്‍കര്‍ഷകരെയാണ് കാട്ടുപന്നി ദുരിതത്തിലാക്കിയിരിക്കുന്നത്. ഇവിടെയുള്ള കൃഷിയെല്ലാം ഇവ ഒരാഴ്ച്ചയായി നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൂട്ടമായി എത്തുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്. മറ്റ് വന്യജീവികളുടെ ശല്യം ഇവിടെയുണ്ട്. അതിന് പുറമേയാണ് കാട്ടുപന്നികളും എത്തുന്നത്. നെല്ല് നശിപ്പിക്കുക. വരമ്പുകള്‍ കുത്തിമറിക്കുക എന്നിവയാണ് കാട്ടുപന്നികളില്‍ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍. പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടും രക്ഷയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ അരയേക്കറോളം നെല്‍കൃഷിയാണ് പൂര്‍ണമായും നശിപ്പിച്ചത്. വൈദ്യുത വേലി അടക്കം ഇവിടെ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവ ചാടിക്കടന്നാണ് കാട്ടുപന്നി വയലില്‍ എത്തുന്നത്.












Click it and Unblock the Notifications