നഷ്ടപരിഹാരം നല്‍കിയത് ലക്ഷങ്ങള്‍, പക്ഷേ ഒറ്റ പൈസ കിട്ടിയില്ല; പരാതിയുമായി യുവതി!!
കല്‍പ്പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് കൊന്നൊടുക്കിയ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വേദിയില്‍ പരാതിയുമായി യുവതി. ഇവര്‍ക്ക് നഷ്ടപരിഹാരം കിട്ടിയില്ല എന്ന കണ്ണുനിറയ്ക്കുന്ന കാര്യമാണ് മന്ത്രിയോട് പങ്കുവെച്ചത്. ജിനി ഷായെന്ന യുവതിയാണ് തന്റെ സങ്കടക്കഥ ലോകത്തെ അറിയിച്ചത്.

ഉദ്യോഗസ്ഥരുടെ ഫയല്‍ നീക്കങ്ങള്‍ക്കിടയില്‍ അര്‍ഹതയുണ്ടായിട്ടും താന്‍ തഴയപ്പെട്ടുപോയെന്ന് മന്ത്രിയോട് പരാതിപ്പെടാന്‍ എത്തിയതാണ് ജിനി ഷാജി. ഇവരുടെ ഫാമിലെ 43 പന്നികളാണ് ചത്തത്. ഇവയെല്ലാം പന്നിപ്പനി ബാധിച്ചാണ് ചത്തത്. ജിനിയുടെ ഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒരു കിലോമീറ്റര്‍ പരിധിയിലെ മൂന്ന് ഫാമുകളിലെ പന്നികളെ കൂടി കൊന്നൊടുക്കിയിരുന്നു.
അതേസമയം ജില്ലിയില്‍ ഏഴ് കര്‍ഷകര്‍ക്കായി 37.07 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കര്‍ഷകര്‍ക്കുള്ള ചെക്ക് മന്ത്രി ചിഞ്ചുറാണിയാണ് കൈമാറിയത്. മാനന്തവാടി കുറ്റിമൂലയിലെ ഒരു സ്വകാര്യ ഫാമില്‍ രണ്ട് പന്നികള്‍ കൂടി അസ്വാഭാവികമായി ചത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മൃഗസംരക്ഷണ വകുപ്പുമായി സഹകരിക്കണം. പന്നികള്‍ക്ക് എന്തെങ്കിലും രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജിനി ഷാജിയുടെ ഫാമിലെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മൂന്ന് ഫാമുകളിലെ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ കണ്ട് പരാതി പറയാന്‍ ഇവരെത്തിയത്.43 പന്നി ചത്തിട്ടും ആയിരം രൂപ പോലും തനിക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് ജിനി മന്ത്രിയെ അറിയിച്ചു. മൂന്ന് പെണ്‍കുട്ടികളുള്ള വിധവയാണ് താന്‍. ഏക വരുമാന മാര്‍ഗമാണ് നഷ്ടമായത്.
എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്‌സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങള്‍!!
ജിനിയുടെ പ്രയാസങ്ങള്‍ അറിഞ്ഞപ്പോള്‍ മന്ത്രിയുടെ മനസ്സും ഒന്നിളകി. എന്തായാലും സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ഒന്നര വര്‍ഷം മുമ്പാണ് മരിച്ചത്. ജൂലായ് മൂന്നോടെയാണ് ഇവരുടെ ഫാമിലെ എല്ലാ പന്നികളും ചത്തത്. ഇതോടെയാണ് പന്നി സ്ഥിരീകരിച്ചത്.












Click it and Unblock the Notifications