വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും പുലി, വയനാട്ടില്‍ വിദ്യാര്‍ത്ഥിനിയുടെ സ്‌കൂട്ടറിലേക്ക് ചാടി, ഗുരുതര പരിക്ക്

Google Oneindia Malayalam News

ഗൂഡല്ലൂര്‍: വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. ഗൂഡല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ നേരെ ചാടിയിരിക്കുകയാണ് പുള്ളിപുലി. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട പെണ്‍കുട്ടി റോഡില്‍ മറിഞ്ഞ് വീണു. ഇവര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട്ടിലും പരിസരപ്രദേശങ്ങളിലും തുടര്‍ച്ചയായി പുലിയുടെയും കടുവയുടെയും ആക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് അതും കടന്നാണ് സംഭവിച്ചിരിക്കുന്നത്. സുശീല എന്ന പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്. മാര്‍ത്തോമാ നഗറിന് സമീപം പുത്തൂര്‍വയലിലേക്ക് പോകുന്ന റോഡില്‍ സമരിറ്റന്‍ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്.

1

അതേസമയം സ്‌കൂട്ടര്‍ മറിഞ്ഞതിന് പിന്നാലെ പുള്ളിപുലി ഓടി രക്ഷപ്പെടുകയും ചെയ്തു. യുവതി അബോധാവസ്ഥയിലായിരുന്നു. ഒരു ഓട്ടോറിക്ഷാക്കാരനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പുലി ആക്രമിച്ചത്. ഗൂഡല്ലൂര്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഇവര്‍.

പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറിപൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി

നേരത്തെ ഇതേ ഭാഗത്ത് പുള്ളിപുലിയുടെ ആക്രമണം ഉണ്ടായിരുന്നു. ബൈക്ക് യാത്രക്കാരുടെ നേരെയായിരുന്നു പുള്ളിപുലി ചീറിയടുത്തത്. അന്ന് പലരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വനംവകുപ്പ് ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുള്ളിപുലിയെ നിരീക്ഷിക്കാനാണിത്.

ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസം മുതുമല കടുവ സങ്കേതത്തിലെ ആന്റി പോച്ചിങ് ഗാര്‍ഡിനും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഇവരുടെ വീട്ടിന് സമീപത്ത് വെച്ച് തന്നെയാണ് പുലി ആക്രമിച്ചത്.

പുലിയുടെ ആക്രമണത്തില്‍ ഗാര്‍ഡിന്റെ കൈകളിലും മുതുകിലും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കരച്ചില്‍ കേട്ടാണ് സമീപത്തുള്ളവര്‍ ഓടിയെത്തിയത്. ഇതോടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

കാട്ടുപന്നിയുടെ ആക്രമണവും ഇതിനിടെ ഉണ്ടായി. ദമ്പതിമാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്ത്രീയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടമായി.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഇവര്‍ അങ്ങാടിയിലുള്ള ബേക്കറി അടച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. തോട്ടത്തില്‍ നിന്ന് കാട്ടുപന്നി സ്‌കൂട്ടറിന് നേരെ പാഞ്ഞെത്തുകയായിരുന്നു. തുടര്‍ന്ന് ഇത് കുത്തിമറിച്ചിടുകയായിരുന്നു.

Wayanad
English summary
women lost control of bike after leopard jumps to her vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X