കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീത ഇന്ത്യയിലെത്തി; ഇന്ത്യയില്‍ കുടുങ്ങിയ പാക് ബാലന് മടങ്ങണം

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: 11 വര്‍ഷത്തോളമായി പാക്കിസ്ഥാനില്‍ കുടുങ്ങിപ്പോയ ഗീതയെന്ന പെണ്‍കുട്ടി ഇന്ത്യയിലെത്തുമ്പോള്‍ ഇന്തയില്‍ കുടുങ്ങിയ ഒരു പാക് ബാലന്‍ പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ കനിവുതേടുന്നു. ഭോപാലില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കഴിയുന്ന പതിനഞ്ചുവയസുള്ള റംസാന്‍ ആണ് പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ കഴിയാതെ നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ടുകിടക്കുന്നത്.

രണ്ടുവര്‍ഷം മുന്‍പ് ഭോപാല്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചാണ് റംസാനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു. കറാച്ചിയിലെ മൂസ കോളനിയിലെ അമ്മയ്ക്കടുത്തേക്ക് പോവുകയാണെന്നാണ് ബാലന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അതിന് കഴിയാതെ വരികയായിരുന്നു.

geeta

പാസ്‌പോര്‍ട്ട് ബംഗ്ലാദേശിലുള്ള പിതാവിന്റെ കൈയ്യിലാണെന്ന് കുട്ടി പറയുന്നു. റംസാന്റെ മാതാവ് റസിയ ബീഗവും ബംഗ്ലാദേശുകാരനായ പിതാവ് മുഹമ്മദ് കാജലും വിവാഹമോചിതരായവരാണ്. വിവാഹമോചനത്തിനുശേഷം റംസാനെ പിതാവ് ബംഗ്ലാദേശിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് പിതാവിന്റെ രണ്ടാം ഭാര്യ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ റംസാന്‍ പാക്കിസ്ഥാനിലേക്ക് പോകാനായി ഇന്ത്യയിലേക്ക് ഒളിച്ചോടുകയായിരുന്നു.

റംസാന്റെ വിവരങ്ങള്‍ ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ വിവരങ്ങളില്‍ സ്ഥിരീകരണവും വന്നു. എന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ കുട്ടിയുടെ തിരിച്ചുപോക്കിന് വിഘാതമാവുകയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെടാതെ കുട്ടിയുടെ മടക്കം സാധ്യമാകില്ലെന്നാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. ഗീതയുടെ മടങ്ങിവരവ് സാധ്യമായതോടെ വിദേശകാര്യമന്ത്രാലയം റംസാന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന.

English summary
while Geeta returns Pakistani boy Ramzan still battling nationality blues in Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X