കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്, ദിനോസറിന്‍റെ ഫോസില്‍ വിസ്മയമാകുന്നു

  • By Meera Balan
Google Oneindia Malayalam News

Dinosaur
ദുബായ്: ജീവനോടെ ദിനോസറുകളെ കാണാനുള്ള അവസരമില്ലാതായെങ്കിലെന്താ ദിനോസറിന്റെ ഫോസില്‍ കാണാന്‍ ഒരു അവസരം. ഈ അവസരം ഉപയോഗിയ്ക്കാന്‍ കഴിയുക പ്രവാസികള്‍ക്കാണ്. ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ദുബായ് മാളില്‍ പതിനൊന്നരക്കോടി വര്‍ഷം പഴക്കമുള്ള ഒരു കൂറ്റന്‍ ദിനോസറിന്റെ ഫോസില്‍ പ്രദര്‍ശനത്തിന് വച്ചിരിയ്ക്കുന്നു.

ഇനി ദിനോസറിനെ കണ്ടിട്ടില്ലെന്ന ആഗ്രഹം ഇങ്ങനെയെങ്കിലും തീര്‍ക്കാമല്ലോ. തിങ്കാളാഴ്ചയാണ് ദുബായ്ക്കാര്‍ക്ക് ഷോപ്പിംഗ് മാള്‍ ഇത്രയും 'വലിയ' ഒരു സര്‍പ്രൈസ് നല്‍കിയത്. 90 ശതമാനവും യഥാര്‍ത്ഥ എല്ലുകളാണ് ദിനോസറിനുള്ളത്. അമേരിയ്ക്കയിലെ ഡന ക്വാറിയില്‍ നിന്നാണ് ദിനോസറിനെ കുഴിച്ചെടുത്ത്.

കോടിക്കണക്കിന് രൂപ ചെലവിട്ടാണ് അമേരിയ്ക്കയില്‍ നിന്ന് ദിനോസറിന്റെ ഫോസില്‍ ദുബായില്‍ എത്തിച്ചത്. ദിനോസറിനെ കണ്ട് അത്ഭുതപ്പെട്ട നില്‍ക്കുകയാണ് കാണികള്‍. ഡിപ്‌ളോഡോക്കസ് വിഭാഗത്തില്‍ പെടുന്ന ദിനോസറാണിത്. ദുബായ് മാളില്‍ എത്തിച്ച ഈ പെണ്‍ ദിനോസറിന് ഇത് വരെ പേരിട്ടിട്ടില്ല. മികച്ച പേര് നിര്‍ദ്ദേശിയ്ക്കുന്നവര്‍ക്ക് മാളിന്റെ ഉടമസ്ഥരായ എമ്മാര്‍ ഗ്രൂപ്പ് സമ്മാനം നല്‍കുന്നുണ്ട്.

അമേരിയ്ക്കയിലെ ജുറാസിക് പാര്‍ക്ക് സന്ദര്‍ശിയ്ക്കാനുള്ള അവസരമാണ് പേരിടല്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ലഭിയ്ക്കുന്നത്. എമ്മാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അലി അബ്ബാറാണ് ദിനോസറിന്റെ പ്രകാശനം നിര്‍വഹിച്ചത്.

English summary
155-million-year-old dinosaur skeleton on display in Dubai Mall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X