കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ:നോന്പ് കാലത്ത് വെള്ളവും വൈദ്യുതിയുമില്ലാതെ 18 കുടുംബങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: നോമ്പുകാലത്ത് വൈദ്യുതിയും വെള്ളവുമില്ലാതെ ഷാര്‍ജയില്‍ 18 ഓളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. താമസസ്ഥലത്തെ ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് കുടുംബങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും ലഭിയ്ക്കാതെയായത്. കഴിഞ്ഞ 5 ദിവസമായി മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഇത്തരത്തില്‍ കഷ്ടപ്പെടുകയാണ്.

ക്‌ളോക്ക് ടവറിലുള്ള താമസക്കാരാണ് ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നത്. സ്വദേശികളും ഏഷ്യക്കാരുമാണ് താമസക്കാരിലധികവും. ജനറേറ്റര്‍ തകരാര്‍ പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അവഗണനയായിരുന്നു ഫലം

Sharjah

നോമ്പ് സമയമായതിനാല്‍ തന്നെ പലര്‍ക്കും വെള്ളവും വൈദ്യുതിയും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഹോട്ടലുകളിലും, പാര്‍ക്കുകളിലും, പള്ളികളിലുമൊക്കെയാണ് ഇവര്‍ അഭയം തേടുന്നത്. ചൂട് കൂടുതലായതിനാല്‍ വൈദ്യുതി ഇല്ലാത്തിനെപ്പറ്റി ചിന്തിയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.

12,000 ദിര്‍ഹം മുതല്‍ 15000 ദിര്‍ഹം വരെയാണ് ജനറേറ്റര്‍ അറ്റകുറ്റപണി നടത്താന്‍ വേണ്ടത്. ജല-വൈദ്യുത അതോറിറ്റിയും പൊലീസും കുടുംബങ്ങള്‍ക്ക് വേണ്ട സഹായം എത്തിയ്ക്കാമെന്ന് അറിയിച്ചുട്ടുണ്ട്.

English summary
18 families in Sharjah building without electricity for 5 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X