കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ പ്രകടനം; യുഎഇയില്‍ മലയാളി കുടുങ്ങി

  • By Nisha Bose
Google Oneindia Malayalam News

Anna Hazare
ദുബായ്: അഴിമതിയ്‌ക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയ്്ക്ക് പിന്തുണ പ്രഖ്യാപിച്ച് മംസാറില്‍ മാര്‍ച്ച് നടത്തിയതിന് തിരുവനന്തപുരം പേരൂര്‍ സ്വദേശിയടക്കം രണ്ടു പേര്‍ പിടിയിലായി. ഇതോടെ ഹസാരെ അനുകൂലപ്രകടനത്തിന്റെ പേരില്‍ അറസ്റ്റിലായ മലയാളികളുടെ എണ്ണം അഞ്ചായി.

ഹസാരെ അനുകൂല പ്രകടനം നടത്താന്‍ ഫേസ്ബുക്കിലൂടെ അഹ്വാനം ചെയ്ത യുപി സ്വദേശിയും മറ്റ് മൂന്ന് ഉത്തരേന്ത്യക്കാരുമാണ് പിടിയിലായ മറ്റുള്ളവര്‍. രാജ്യസുരക്ഷയ്ക്കു വിഘാതമായുള്ള സംഘം ചേര്‍ന്നുവെന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം.

യുഎഇ നിയമങ്ങളും പൗരന്‍മാരുടെ വികാരങ്ങളും മാനിയ്ക്കാന്‍ ഇന്ത്യക്കാര്‍ ബാധ്യസ്ഥരാണെന്ന് ദുബായ് കോണ്‍സുലേറ്റ് ജനറല്‍ സഞ്ജയ് വര്‍മ്മ ഓര്‍മ്മിപ്പിച്ചു. ഇക്കാര്യം കോണ്‍സുലേറ്റിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

മറ്റൊരു രാജ്യത്ത് ജീവിയ്ക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിയ്‌ക്കേണ്ടി വരും. ഇനി ഹസാരെ വിഷയത്തില്‍ പ്രതികരിയ്ക്കണമെന്നുണ്ടെങ്കില്‍ തന്നെ അത് പ്രാദേശിക നിയമങ്ങള്‍ അനുസരിച്ചു വേണം. ഹസാരെ വിഷയത്തില്‍ നിവേദനം 170 പേര്‍ നിവേദനം സമര്‍പ്പിച്ചു. ഇതെല്ലാം ദില്ലിയിലേയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English summary
Two more Indian expatriates have been arrested for organising Saturday's pro-Hazare march at Al Mamzar Park, without obtaining prior permission from concerned authorities, the Indian Consulate said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X