Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണിലൂടെ തട്ടിപ്പ്; ഷാര്‍ജയില്‍ 6പേര്‍ അറസ്റ്റില്‍

Arrest
ദുബയ്: മൊബൈല്‍ ഫോണ്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ആറുപേരെ ഷാര്‍ജ പൊലീസ് പിടികൂടി. ഫോണില്‍ വിളിച്ച് ഇത്തിസലാത്ത് പ്രതിനിധികളാണെന്ന് പറഞ്ഞ് തട്ടിപ്പുനടത്തുന്നവരാണിവര്‍. സംഘത്തിലെ രണ്ട് പേരെ ആദ്യം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവര്‍ കുടുങ്ങുന്നത്.

വന്‍ തുകയുടെ സമ്മാനത്തിന് അര്‍ഹനായിട്ടുണ്ടെന്നും ഈ തുക ലഭിക്കുന്നതിന് നിശ്ചിത മൊബൈല്‍ നമ്പറിലേക്ക് ക്രഡിറ്റ് അയക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. മലയാളികളടക്കം ഒട്ടേറെ പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഒട്ടേരെ പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജ പൊലീസ് പ്രത്യേക സംഘം രൂപവല്‍ക്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. ആറ് പേരും പാകിസ്താന്‍ സ്വദേശികളാണ്. 12ഓളം മൊബൈല്‍ ഫോണുകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

രണ്ട് ലക്ഷം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നാണ് ഇവര്‍ വരിക്കാരെ അറിയിച്ചിരുന്നത്. ഇത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി 1000 മുതല്‍ 40,000 ദിര്‍ഹം വരെ ക്രെഡിറ്റ് കൈമാറ്റം ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്.

സമ്മാനത്തുകയുടെ ചെക്ക് തയാറായിട്ടുണ്ടെന്ന് അറിയിക്കുന്ന ഇവര്‍ പ്രോസസിങ് ഫീസായാണ് 1000 ദിര്‍ഹം മുതലുള്ള തുക ആവശ്യപ്പെടുന്നത്. ഇതിനായി നൂറ് ദിര്‍ഹത്തിന്റെ ഇത്തിസാലാത്ത് റീചാര്‍ജ് കാര്‍ഡ് വാങ്ങി നിശ്ചിത നമ്പറിലേക്ക് കാര്‍ഡ് നമ്പര്‍ അയച്ചു കൊടുക്കാനാണ് ആവശ്യപ്പെടുക.

ഇങ്ങനെ ലഭിക്കുന്ന ക്രഡിറ്റ് ആവശ്യക്കാര്‍ക്ക് മറിച്ചു വിറ്റാണ് ഇവര്‍ വരുമാനമുണ്ടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വിശ്വാസം തോന്നുന്നതിനായി ഇത്തിസാലാത്ത് സിം കാര്‍ഡിലുള്ള നമ്പരിന്റെ ആദ്യ അക്കങ്ങളും ഇവര്‍ പറയും. എല്ലാ സിം കാര്‍ഡിലും ഈ അക്കങ്ങള്‍ ഒരുപോലെ ആണെന്ന് അറിയാത്തവരാണ് തട്ടിപ്പില്‍ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+