കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

Google Oneindia Malayalam News

ദുബൈ: പാകിസ്താന്‍കാരനെ കൊന്ന കേസില്‍ വധശിക്ഷ വിധിയ്ക്കപ്പെട്ട 17 ഇന്ത്യക്കാര്‍ മോചിതരാവുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നാലുകോടി രൂപയോളം നഷ്ടപരിഹാരം നല്‍കിയതോടെ അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. പാക് പൗരന്‍ മിസ്‌രി നസീര്‍ ഖാന്റെ ബന്ധുക്കള്‍ വധശിക്ഷ നല്‍കണമെന്ന ഹരജി പിന്‍വലിച്ചതോടെ ഷാര്‍ജാ അപ്പീല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

18 മാസത്തിനിടയില്‍ 17 ഓളം വിചാരണയാണ് നടന്നത്. രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പുറത്തിറങ്ങാം. ഇവര്‍ക്കു വേണ്ട ട്രാവല്‍ ടിക്കറ്റുകളും യാത്രരേഖകളും ഉടന്‍ തയ്യാറാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. പ്രാദേശിക കച്ചവടക്കാരും ഇന്ത്യന്‍ പഞ്ചാബി സൊസൈറ്റിയും മുന്നിട്ടിറങ്ങിയാണ് കേസ് നടത്തിയത്. പഞ്ചാബില്‍ നിന്നുള്ള 16 പേരും ഹരിയാനയില്‍ നിന്നുള്ള ഒരാളുമാണ് ജയിലിലുള്ളത്. നഷ്ടപരിഹാരമായി 3.4 മില്യന്‍ ദിര്‍ഹം നല്‍കിയതോടെ പ്രതികള്‍ക്ക് മിസ്‌രിയുടെ കുടുംബം മാപ്പ് നല്‍കുകയായിരുന്നു.

English summary
Seventeen Indians who were sentenced to death for murdering a Pakistani man in a bootlegging case in Sharjah last year will walk free after an appeal court dropped their punishment today, after over Rs 4 crore was paid as blood money to the victim''s family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X