Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ മയക്കുമരുന്ന് അടിമകള്‍ക്ക് ലൈസന്‍സില്ല

ഷാര്‍ജ: അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും മയക്കുമരുന്ന് അടിമകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടെന്ന ഷാര്‍ജ പോലിസ് തീരുമാനിച്ചു.

ലൈസന്‍സിനുള്ള പുതിയ അപേക്ഷകള്‍ അംഗീകരിക്കുന്നതിനു മുമ്പ് ആന്റി നര്‍ക്കോട്ടിക് വിഭാഗവുമായി ബന്ധപ്പെടണമെന്ന് ഷാര്‍ജ പോലിസ് കമാന്റര്‍ ഇന്‍ ചീഫ് ജനറല്‍ ഹമീദ് മുഹമ്മദ് അല്‍ഹുദൈദി ഉത്തരവിട്ടു. ലൈസന്‍സ് അനുവദിക്കുന്നതിനു മുമ്പ് ആളെ കുറിച്ച് ചെറിയൊരു അന്വേഷണവും നടത്തും.

ദുബയില്‍ നേരത്തെ തന്നെ ഈ നിയമം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതായി രേഖയുണ്ടെങ്കില്‍ ലൈസന്‍സ് ലഭിക്കില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരാണ് പ്രധാനപ്പെട്ട റോഡപകടങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമായതോടെയാണ് ഈ തീരുമാനം.

മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ വാഹനമോടിച്ചതായി തെളിഞ്ഞാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+