Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വൃത്തിയാക്കാന്‍ 27000 വളണ്ടിയര്‍മാര്‍

UAE clean up
ദുബായ്: രാജ്യത്തെ 108 കേന്ദ്രങ്ങളിലായി യുഎഇ പരിസ്ഥിതി ഗ്രൂപ്പ് സംഘടിപ്പിച്ച 'ക്ലീന്‍ അപ് യുഎഇ' സേവനദിനത്തില്‍ 27000ഓളം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. രാജ്യവ്യാപകമായി നടന്ന വൃത്തിയാക്കലിലൂടെ 92 ടണ്‍ പാഴ്‌വസ്തുക്കളാണ് സംഘം ശേഖരിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിനുമായി ജനങ്ങളില്‍ ബോധവത്കരണം നടത്തുന്ന ഈ പരിപാടിക്ക് ഓരോ വര്‍ഷം കൂടുന്തോറും പിന്തുണ ഏറി വരികയാണെന്ന് ഇഇജി ചെയര്‍പേഴ്‌സണ്‍ ഹബീബ അല്‍ മരാഷി അറിയിച്ചു.

ഇപ്പോള്‍ ഒട്ടനവധി സംഘടനകള്‍ ഇത്തരം പ്രചാരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 20000 പേര്‍ പങ്കെടുത്ത വൃത്തിയാക്കലിലൂടെ 100 ടണ്‍ പാഴ്‌വസ്തുക്കളാണ് ശേഖരിച്ചത്. ഇത്തവണ പങ്കാളിത്തത്തില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ട്. 2002 ഡിസംബര്‍ 12 മുതലാണ് ഈ പ്രചാരണം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+