യുഎഇ താരത്തിന്റെ കടം ഒളിംപിക് കമ്മിറ്റി വീട്ടും

ലോകകപ്പ് വരെ കളിച്ച യുഎഇ ഗോള്‍കീപ്പര്‍ ജയിലിലാണെന്ന റിപ്പോര്‍ട്ട് കണ്ട ശൈഖ് അഹമ്മദ് അനസിന്റെ ജയില്‍ മോചനത്തിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്.
അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദിയുണ്ട്. ജയില്‍ കിടന്ന കാലം എനിക്കൊരു പാഠം തന്നെയാണ്-വാര്‍ത്തയെ കുറിച്ച് അനസിന്റെ പ്രതികരണം ഇതായിരുന്നു.
1988 മുതല്‍ 1996 വരെ ദേശീയ ടീമിലെ സജീവ സാന്നിധ്യമായിരുന്ന അനസ് കളി മതിയാക്കിയതിനുശേഷം രണ്ടു കമ്പനികളില്‍ പാര്‍ട്ണര്‍ഷിപ്പ് നേടിയതുമുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. കമ്പനിയുടെ ദൈനംദിന ആവശ്യങ്ങളുടെ ഭാഗമായി നിരവധി ചെക്കുകളില്‍ ഒപ്പിടേണ്ടി വന്നു. പലതും പണമില്ലാതെ മടങ്ങാന്‍ തുടങ്ങിയതോടെ അനസ് ജയിലിലുമായി.












Click it and Unblock the Notifications