കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയിലെ കാറുകളില്‍ അഗ്നിശമന യന്ത്രം വേണം

  • By Soorya Chandran
Google Oneindia Malayalam News

അബുദാബി: സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളില്‍ അഗ്നിശമന യന്ത്രം സ്ഥാപിക്കണമെന്ന് അബുദാബി. 2013 സെപ്റ്റംബര്‍ 1ന് മുമ്പായി അഗ്നിശമന സംവിധാനം സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം.

ഹെവി, ലൈറ്റ് എന്നിങ്ങനെ വ്യത്യാസമൊന്നും കൂടാതെ എല്ലാതരം കാറുകളും സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ഒരു റോഡ് സുരക്ഷ ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം വന്നത്. ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

Car Fire

കാറുകളില്‍ അഗ്നി ശമന സംവിധാനം സ്ഥാപിക്കുന്നതിനുള്ള അവസാന ദിവസം ഞായറാഴ്ച സമാപിക്കുമെന്നാണ് പ്രമുഖ അറബിക് ദിനപത്രമായ അല്‍ ഖലീജില്‍ വന്ന വാര്‍ത്ത.

80 മുതല്‍ 160 ദിര്‍ഹം വരെയാണ് അഗ്നിശമന യന്ത്രങ്ങളുടെ ചില്ലറ വിപണിയിലെ വില. മിക്ക വാഹനങ്ങളും ഇവ സ്ഥാപിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷ സംവിധാനം നിശ്ചിത സമയത്തിനുളളില്‍ ഒരുക്കിയില്ലെങ്കില്‍ ശിക്ഷ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ അബുദാബി പോലീസ് കാറുകളില്‍ അഗ്നിശമന സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബോധവത്കരണം തുടങ്ങിയിരുന്നു. പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ആയിരുന്നു പ്രചാരണം. 'ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സുരക്ഷ' എന്ന പേരിലായിരുന്നു ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നത്.

English summary
Abu Dhabi has told its drivers to equip their vehicles with fire extinguishers to improve their safety and set Sunday as a deadline for the decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X