Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹന രജിസ്ട്രേഷനും എന്‍ഒസിയും ഇനി ഇ-വാലറ്റിലൂടെ

Dubai
ദുബായ്: ആര്‍ടിഎ വഴി നേരിട്ട പണമടച്ച് വാഹനത്തിന്റെ രജിസ്‌ട്രേഷനോ , കമ്പനികളുടെ ലൈസന്‍സോ പുതുക്കാന്‍ കഴിയില്ല. നേരിട്ടുള്ള പണമിടപാടുകള്‍ ആര്‍ടിഐ ലൈസന്‍സിംഗ് ഏജന്‍സികള്‍ ആഗസ്റ്റ് ഒന്നു മുതല്‍ നിര്‍ത്തലാക്കിയിരിയ്ക്കുകയാണ്. ഈ-വാലറ്റ് സംവിധാനത്തിലൂടെ മാത്രമേ ഇനി കമ്പനികള്‍ക്ക് എന്‍ ഒസി നേടാന്‍ കഴിയുകയുള്ളൂ.

ഓണ്‍ലൈന്‍ സംവിധാനം വഴി തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും ലൈസന്‍സിംഗ് ഏജന്‍സികളിലേക്ക് പണവും മറ്റും കൈമാറുന്നതിനുള്ള സംവിധാനമാണ് ഈ വാലറ്റ്. ആര്‍ടിഎ കേന്ദ്രങ്ങള്‍ വഴിയും പാര്‍ട്ണര്‍ സൈറ്റുകള്‍ വഴിയും സേവനം ലഭ്യമാണെന്ന് ആര്‍ടി എ ലൈസന്‍സിംഗ് ഏജന്‍സി ചെയര്‍മാന്‍ അഹമ്മദ് ബഹ്‌റോസിയാന്‍ അറിയിച്ചു.

ഫണ്ട് കൈമാറ്റത്തിലുള്ള ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിന് ഇ- വാലറ്റ് സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈനിലൂടെ ഒട്ടേറെ സേവനങ്ങള്‍ ആര്‍ടി ഐ നല്‍കുന്നുണ്ട്. വാഹന രജിസ്ട്രഷന്‍ പുതുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക്ഇനി മുതല്‍ ലൈസന്‍സിംഗ് ഓഫീസുകളില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഓണ്‍ലൈനിലൂടെ തന്നെ രജിസ്‌ട്രേഷന്‍ പുതുക്കാം.എന്‍ഒസിയ്ക്കും ലൈസന്‍സ് പുതുക്കുന്നതിനും ഇ-വാലറ്റ് സേവനമോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിയ്ക്കാം. ഇതിലൂടെ ലൈസന്‍സിംഗ് ഓഫീസുകളിലെ തിരക്ക് നിയന്ത്രിയ്ക്കാന്‍ കഴിയും. മാത്രമല്ല ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+