അബുദാബിയിലും ഋഷിരാജ് സിംഗ്?

അബുദാബിയിലെ ആ മത്സരയോട്ടക്കാരെ പിടികൂടാന്‍ ഹുസൈനും സംഘവും ജനവരി ഒന്നുമുതലാണ് ആരംഭിച്ചത്. ആഗസ്റ്റ് 31 ആയപ്പോഴോ പിടികൂടിയത് ആയിരക്കണക്കിന് വാഹനങ്ങളെ. മത്സരയോട്ടങ്ങളാണ് പൊതുനിരത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമിതവേഗതയില്‍ യാത്രചെയ്യുന്നതില്‍ അധികവും ചെറുപ്പക്കാരും, ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുമാണ്.
ട്രാഫിക് നിയമങ്ങള്‍ ലംഘിയ്ക്കുകയും പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി അമിത വേഗതയില്‍ വാഹനമോടിയ്ക്കുകയും ചെയ്യുന്നവരോട് ഒരുവിധ വിട്ട്‌വീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചു. നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ അബുദാബി പൊലീസിലെ എയര്‍വിംഗിന്റെ സഹായത്തോടെ എയര്‍ പട്രോളിംഗും നടത്തുന്നുണ്ട്. അമിതവേഗത തന്നെയാണ് പല റോഡപകടങ്ങള്‍ക്കും കാരണമെന്നും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് അനുവദിയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications