കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളിലും ടാക്സ് വരുന്നു, പ്രവാസികളെ നിങ്ങള്‍ ഇനി വട്ടം കറങ്ങും

Google Oneindia Malayalam News

ദുബായ്: എണ്ണവിലയെ ആശ്രയിച്ചാണ് യുഎഇ ഉള്‍പ്പടെയുളള പല അറബ് രാജ്യങ്ങളിലേയും സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനം. ആഗോള വിപണിയില്‍ എണ്ണ വില ഇടിയുന്നതോടെ ഈ രാഷ്ട്രങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകും. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിവിധ നികുതികള്‍ ചുമത്തി രാജ്യത്തെ സാമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് .ഇതുമായി ബന്ധപ്പെട്ട് ഐഎംഎഫ് ( ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) സമര്‍പ്പിച്ച ചില ശുപാര്‍ശകള്‍ യുഎഇ-ലെ പ്രവാസി ജീവിതത്തെ ദുസ്സഹമാക്കുമെന്ന് ഉറപ്പ്.

നികുതിയില്‍ നിന്നും വരുമാനം ഉയര്‍ത്താനാണ് പ്രധാന നിര്‍ദ്ദേശം. മുന്‍പ് തന്നെ ഒട്ടേറെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ യുഎഇ മുന്നോട്ട് വച്ചിരുന്നു. ഓട്ടോ മൊബൈല്‍സിന്റെ വില്‍പ്പനയില്‍ ഉള്‍പ്പടെ വാല്യു ആഡഡ് ടാക്‌സ് അഥവാ വാറ്റ് ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. കാറുകള്‍ക്ക് 15 ശതമാനം ടാക്‌സും അഞ്ച് ശതമാനം വാറ്റും ഏര്‍പ്പെടുത്താനാണ് നീക്കം.

Dubai

ഇപ്പോള്‍ മുതല്‍ തന്നെ നടപ്പിലാക്കാന്‍ ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. വിദേശ ബാങ്കുകളില്‍ നിന്നും 20 ശതമാനം കോര്‍പ്പറേറ്റ് ഇന്‍കം ടാക്‌സ് ഈടാക്കുക, വാടക ഇനത്തില്‍ അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് ഈടാക്കുക, ഹോട്ടല്‍ സര്‍വീസുകളില്‍ അഞ്ച് ശതമാനം ടാക്‌സ് ഈടാക്കുക. വാറ്റ്, എക്‌സൈസ് നികുതികള്‍ റെവന്യൂ ഉയര്‍ത്തുമെന്നാണ് ഐഎംഎഫ് പറയുന്നത്. വാറ്റ് ഒരു സ്ഥിര വരുമാനമായി മാറുമെന്നും ഐഎംഎഫ് പറയുന്നു. എന്തായാലും നികുതി ഏര്‍പ്പെടുത്തുന്ന മേഖലകളുടെ എണ്ണം വര്‍ധിയ്ക്കുന്നതോടെ യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ജീവിതം ദുസ്സഹമാകും.

English summary
5% VAT, 15% tax on cars, broader corporate tax: IMF's advice to UAE.Such moves would “lessen the need to introduce a general income tax on individuals,” says IMF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X