കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ജയിലുകളില്‍ 7890 ഇന്ത്യക്കാര്‍; കൂടുതലും ഗള്‍ഫില്‍, ജിസിസി ജയിലുകളിലെ ഇന്ത്യക്കാരുടെ കണക്ക്

Google Oneindia Malayalam News

ദില്ലി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 7890. കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകളാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സഭയെ അറിയിച്ചത്. ജോലി ആവശ്യാര്‍ഥം ഗള്‍ഫില്‍ പോയ ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍പ്പെട്ട് ജയിലുകളിലാകുകയായിരുന്നു.

j

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നത് സൗദി അറേബ്യയിലാണ്. 1570 ഇന്ത്യക്കാര്‍ ഇവിടെ തടവില്‍ കഴിയുന്നു. യുഎഇയില്‍ 1292 പേരും. കുവൈത്തില്‍ 460 ഇന്ത്യക്കാരുണ്ട്. 439 പേര്‍ ഖത്തര്‍ ജലിലുണ്ട്. 178 പേര്‍ ബഹ്‌റൈനിലും 70 പേര്‍ ഇറാനിലും 49 ഇന്ത്യക്കാര്‍ ഒമാനിലെ ജയിലിലുമുണ്ട് എന്ന് മന്ത്രി വിശദീകരിച്ചു.

സുരേഷ് ഗോപിക്ക് എന്തുപറ്റി? വീണ്ടും പ്രതിസന്ധി... ആദ്യം 30 ലക്ഷത്തിന് കണക്ക് പറയണം, സംഭവം ഇങ്ങനെ...സുരേഷ് ഗോപിക്ക് എന്തുപറ്റി? വീണ്ടും പ്രതിസന്ധി... ആദ്യം 30 ലക്ഷത്തിന് കണക്ക് പറയണം, സംഭവം ഇങ്ങനെ...

ഇതിന് പുറമെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ 2000ത്തോളം പേര്‍ തടവില്‍ കഴിയുന്നു. അയല്‍ രാജ്യങ്ങളിലെ കണക്കില്‍ നേപ്പാളിലാണ് കൂടുതല്‍. 886 ഇന്ത്യക്കാര്‍ ഇവിടെ ജയിലിലുണ്ട്. പാകിസ്താനില്‍ 524 ഇന്ത്യക്കാരും ചൈനയില്‍ 157 പേരും ബംഗ്ലാദേശില്‍ 123പേരും ഭൂട്ടാനില്‍ 81 പേരും ശ്രീലങ്കയില്‍ 67 പേരും മ്യാന്‍മറില്‍ 65 ഇന്ത്യക്കാരും ജയിലില്‍ കഴിയുന്നു.

കെ സുരേന്ദ്രനെ വെട്ടിലാക്കി കോന്നി കണക്ക്; കൈവിട്ട നീക്കത്തിന് പിന്നില്‍ ആ പ്രതീക്ഷ, മറ്റൊരു തന്ത്രവുംകെ സുരേന്ദ്രനെ വെട്ടിലാക്കി കോന്നി കണക്ക്; കൈവിട്ട നീക്കത്തിന് പിന്നില്‍ ആ പ്രതീക്ഷ, മറ്റൊരു തന്ത്രവും

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

അമേരിക്കയിലെ വിവിധ ജയിലുകളില്‍ 267 ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. ബ്രിട്ടനില്‍ 373 പേരും. സിംഗപ്പൂരില്‍ 409 പേരും മലേഷ്യയില്‍ 71 ഇന്ത്യക്കാരും തടവില്‍ കഴിയുന്നു. ഫിലിപ്പീനില്‍ 41 പേരുണ്ട്. തായ്‌ലാന്റില്‍ 23, ഇന്തോനേഷ്യ 20 എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യന്‍ എംബസികള്‍ ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് നിയമസഹായം നല്‍കാനും ശ്രമിക്കുന്നുണ്ട്.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
7,890 Indians in foreign jails, Saudi Arabia and UAE is top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X