• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയിലെ ദുരിത കയത്തില്‍ നിന്നും മോചനം നേടി വിനോദ് നാട്ടിലേക്ക് പറന്നു

  • By Thanveer

റിയാദ്: 15 വര്‍ഷം മുന്‍പ് സൗദിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ വെല്‍ഡറായാണ് കായംകുളം പുല്ലുകുളങ്ങര തെക്കേമഠത്തില്‍ മഹാദേവന്റെ മകന്‍ വിനോദ് (39) തന്റെ പ്രവാസ ജീവിതം തുടങ്ങുന്നത്. പിന്നീട് ഇതേ കമ്പനിയില്‍ മെക്കാനിക്കല്‍ ഫോര്‍മാനായി ജോലി കയറ്റം ലഭിക്കുകയും ചെയ്തു. ജോലിക്കിടെ റിയാദിലെ അല്‍ ഖര്‍ജ് അല്‍ ഹോത്ത കൃഷര്‍ പ്ലാന്റിന്റെ മെഷിനില്‍ കൈ കുടുങ്ങുകയായിരുന്നു. ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് കൈ പൂര്‍ണ്ണമായും മുറിച്ച് മാറ്റപ്പെടുകയും ചെയ്തതോടെയാണ് വിനോദിന്റെ ഭാവി ജീവിതം ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ടത്.

2 മാസത്തെ ചികിത്സയ്ക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങളും രോഗങ്ങളും വിനോദിനെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടാവുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയ വാല്‍വില്‍ ബ്ലോക്ക് കണ്ടെത്തിയ ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. കമ്പനി അധിക്രതര്‍ ഫൈനല്‍ എക്‌സിറ്റ് തരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് വിനോദ് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കിയത്.എന്നാല്‍ അനുകൂലവിധി ലഭിച്ചിട്ടും കോടതി വിധി നടപ്പിലാക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് വിനോദ് പറയുന്നു.

സാമൂഹിക പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടെ ഇടപെടല്‍ കേസിനെ മനുഷ്യാവകാശ കമ്മീഷനില്‍ എത്തിക്കാന്‍ സഹായകമായി. സ്വദേശി നടത്തുന്ന കമ്പനിയിലെ വിദേശികളായ നടത്തിപ്പുകാരാണ് വിനോദിന്റെ മടക്ക യാത്രക്കും കേസിനും തടസ്സമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ കമ്പനി സ്‌പോണ്‍സറെ നേരിട്ട് കാണുകയും അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി വിനോദിന്റെ മടക്ക യാത്രക്കുള്ള അവസരങ്ങള്‍ ലത്തീഫ് തെച്ചി നേടി കൊടുക്കുകയും ചെയ്തു.

സാമൂഹിക ജീവകാരുണ്യ പ്രവാസി പ്രവര്‍ത്തകന്‍ കൂടിയായ ലത്തീഫ് തെച്ചിയോടൊപ്പം ബഷീര്‍ പാണക്കാട്, സലീഷ് മാസ്റ്റര്‍, സുശീന്ത് കല്ലായി, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, അന്‍ഷാദ് ആലുവ, തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും എല്ലാവിധ സഹായ വാഗ്ദാനങ്ങളുമായി കൂടെ ഉണ്ടായിരുന്നു.തളര്‍ന്ന മനസ്സും, ഗുരുതരമായ രോഗങ്ങളും, നഷട്ടപെട്ടുപോയ തന്റെ വലതു കയ്യുമായി നാട്ടിലേക്ക് പോയ വിനോദിനെ കാത്തിരിക്കുന്നത് ബാങ്കിലെ കടങ്ങളും 3 വയസ്സ് മാത്രം പ്രായമായ മകന്‍ വിഘ്‌നേശ്യറും ഭാര്യ ദീപ ഇവരുടെ ഭാവി ജീവിതവുമാണ്. വാടക വീട്ടിലെ കുറഞ്ഞ വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് വിനോദ്. പറക്കമുറ്റാത്ത കുഞ്ഞിനും ഭാര്യക്കും വേണ്ടി നാട്ടില്‍ ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ അദ്ധേഹത്തിനു സ്വന്തം വിധി തന്നെ തടസ്സമായി നില്‍ക്കുന്നു.

ആ കൊച്ചു കുടംബം ഒരായിരം സുമനസ്സുകളുടെ സഹായം ആഗ്രഹിക്കുന്നുണ്ട്. ആ മനുഷ്യന്റെ നിസ്സഹാവസ്തക്ക് മുന്നില്‍ മാനുഷിക പരിഗണന മുന്‍ നിര്‍ത്തി നമുക്ക് ഒത്തൊരുമിക്കെണ്ടതുണ്ട്. കരിഞ്ഞുപോയ ഒട്ടേറെ ജീവിതങ്ങള്‍ക്ക് നിറപ്പകിട്ടു ചാര്‍ത്തി അവരുടെ സപ്ങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒപ്പം നിന്ന പ്രവാസികളും, നാട്ടിലെ പാവങ്ങള്‍ക്ക് എന്നും കൂട്ടായി നില്‍ക്കുന്ന സുമനസ്സുകളായ എല്ലാ മനുഷ്യ സ്‌നേഹികളും വിനോദിനെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് ലത്തീഫ് തെച്ചി അഭ്യര്‍ഥിച്ചു.

അനുകൂല വിധി ലഭിച്ചാലും വിധി നടപ്പിലാക്കി നീതി ലഭ്യമാക്കാതെ പാവപെട്ട തൊഴിലാളികളെ വഞ്ചിക്കുന്ന നിരവധി പരാതികള്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കിട്ടി കൊണ്ടിരിക്കുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടി സീകരിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതിനു ഇന്ത്യന്‍ എംബസ്സി വിദേശകാര്യ മന്ത്രാലയത്തോടും തൊഴില്‍ മന്ത്രാലയത്തോടും രേഘാമൂലം ആവശ്യപെടണമെന്നും ലത്തീഫ് തെച്ചി പറഞ്ഞു.

വിനോദിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ചെയര്‍മാനായി ലത്തീഫ് തെച്ചിയും , കണ്‍വീനര്‍ ആയി സലീഷ് മാസ്റ്റര്‍ ( പ്രവാസി സാംസ്‌കാരിക വേദി ) ട്രഷറര്‍ ആയി ഷമീം ബക്കര്‍ എക്‌സിക്യൂട്ടീവ് മെംബര്‍മാരായി, ഷാജി ലാല്‍ കുഞ്ഞുമോന്‍ (പ്ലീസ് ഇന്ത്യ ), കബീര്‍ കണിയാപുരം (ടെക്‌സ ), സിദ്ദീക്ക് കല്ലുപറമ്പന്‍, ഫൈസല്‍ കൊണ്ടോട്ടി , അഷറഫ് മയിലായില്‍ , നൌഷാദ് പൂക്കാട്ടുപടി , ഹിദായത്ത് നിലമ്പൂര്‍ , സക്കീര്‍ മണ്ണാര്‍മല, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, എന്നിവരെ തിരഞ്ഞെടുത്തു. വിശദ വിവരങ്ങള്‍ക്ക് ബന്ധപെടുക : ലത്തീഫ് തെച്ചി 0534292407

English summary
Riyad: After life long suffering Vinod to reach his native by the help of Social activist Latif techy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more