കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ഇരുട്ടടി, വിമാനനിരക്ക് വര്‍ധിപ്പിക്കുന്നു

  • By Aiswarya
Google Oneindia Malayalam News

കരിപ്പൂര്‍: പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി വിമാനകമ്പനികള്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നു. എയര്‍ഇന്ത്യയും വിദേശവിമാനക്കമ്പനികളും സീസണ്‍ മുന്നില്‍ക്കണ്ടാണ് യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത്.

ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനയാണ് വരുത്തുന്നത്. 100 മുതല്‍ 200 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ഏപ്രില്‍ മാസത്തിലാണ് സാധാരണയായി പ്രവാസികളുടെ കുടുംബങ്ങള്‍ ഗള്‍ഫിലേക്ക് പോകുന്നത്. മെയ് മാസത്തില്‍ ഇവര്‍ തിരികെ കേരളത്തിലേക്ക് മടങ്ങും. അതിനാല്‍ ഏപ്രില്‍ അവസാനം മുതലുള്ള ടിക്കറ്റുകള്‍ക്കാണ് വില വര്‍ധിപ്പിക്കാന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.

-airindia-fly.jpg

ഇതിന്റെ ഭാഗമായി സൗദി എയര്‍ ഉംറ യാത്രനിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഖത്തര്‍ എയര്‍വേയ്‌സും നിരക്കുയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 35,000 രൂപ വരെയുള്ള കോഴിക്കോട്ട് മസ്‌ക്കറ്റ് വിമാന നിരക്ക് 70,000 രൂപയാക്കാനാണ് തീരുമാനം. എയര്‍ഇന്ത്യ 180 ശതമാനം വരെ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

ഗള്‍ഫ് സ്‌കൂള്‍ വെക്കേഷന്‍ കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോഴിക്കോട്ടേയ്ക്ക് ചെറുവിമാനങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശവും വിമാനക്കമ്പനികള്‍ നിരസിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും.

English summary
Airindia and other airlines increase to flight ticket price,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X